mehandi new

അഞ്ചങ്ങാടി ദുരിതാശ്വാസ കേമ്പ് ജില്ലാ കളക്ടർ സന്ദർശിച്ചു

fairy tale

കടപ്പുറം : ശക്തമായ മഴയിൽ വെള്ളക്കെട്ടിൽ അകപ്പെട്ടതിനെ തുടർന്ന് അഞ്ചങ്ങാടി സൈക്ലോൺ ഷെൽട്ടറിലേക്ക് മാറ്റിപ്പാർപ്പിച്ച കുടുംബങ്ങളെ ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ സന്ദർശിച്ചു. ചാവക്കാട് മുനിസിപ്പാലിറ്റി, പുന്നയൂർ പഞ്ചായത്ത് എന്നിവിടങ്ങളിൽ നിന്നായി  54 പേരാണ് ഷെൽട്ടർ ഹോമിൽ നിലവിലുള്ളത്. പുരുഷന്മാർക്കും സ്ത്രീകൾക്കും പ്രത്യേകം ഹാളുകൾ  സജ്ജീകരിച്ചിട്ടുള്ളത് സന്ദർശിച്ച അദ്ദേഹം കുട്ടികളുമായും  സമയം ചെലവഴിച്ചു.

planet fashion

കടപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സാലിഹ ഷൗക്കത്ത്, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി പി മൻസൂറലി, തഹസിൽദാർ എം കെ കിഷോർ, വില്ലേജ് ഓഫീസർ ജോഷി ചെറുവത്തൂർ,  ഉദ്യോഗസ്ഥരായ സുരേഷ് ബാബു എന്നിവർ സന്നിഹിതരായിരുന്നു.

Comments are closed.