mehandi banner desktop

അമൽ ഇംഗ്ലീഷ് സ്കൂളിൽ ജില്ലാ സഹോദയ കിഡ്സ് ഫെസ്റ്റിന് തുടക്കമായി

fairy tale

വടക്കേകാട്: : തൃശൂർ ജില്ലാ സഹോദയ കിഡ്സ് ഫെസ്റ്റിന് ചമ്മന്നൂർ അമൽ ഇംഗ്ലീഷ് സ്കൂളിൽ തുടക്കമായി. നടൻ ശിവജി ഗുരുവായൂർ ഉദ്ഘാടനം ചെയ്തു. വൈകീട്ട് 5.30 ന് നടക്കുന്ന സമാപന സമ്മേളനത്തിൽ ഡി 4 ഡാൻസ് വിന്നർ ചെയ്തിക്ക് ഗുരുവായൂർ സംബന്ധിക്കും. സഹോദയ പ്രസിഡന്റും മുഖ്യ രക്ഷാധികാരിയുമായ ഡോ. ദിനേഷ് ബാബു അദ്ധ്യക്ഷത വഹിക്കും.

planet fashion

പുന്നയൂർക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഹസ്സൻ തളികശ്ശേരി, പ്രിൻസിപ്പാൾ ഗഫൂർ നാലകത്ത്, പി ടി എ ഭാരവാഹികൾ, അമൽ മാനേജ്മെന്റ് മെമ്പർമാർ, ട്രസ്‌റ്റികൾ എന്നിവർ പങ്കെടുക്കും. ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 55 സ്കൂളുകളിൽ നിന്നായി 2500-ൽ പരം കലാപ്രതിഭകൾ രണ്ട് വിഭാഗങ്ങളിലായി പങ്കെടുക്കും. ഇതിനായി 22 വേദികളും 60 അത്യാധുനിക ഗ്രീൻ റൂമുകളും സജ്ജീകരിച്ചിട്ടുണ്ട്. മത്സരത്തിൽ പങ്കെടുക്കുന്ന എല്ലാ കുട്ടികൾക്കും സമ്മാനങ്ങൾ നൽകും.

Comments are closed.