കടിക്കാട് പുന്നയൂർക്കുളം സംയുക്ത വില്ലേജ് വിഭജിക്കുക – വെൽഫയർ പാർട്ടി

അണ്ടത്തോട് : കടിക്കാട് പുന്നയൂർക്കുളം സംയുക്ത വില്ലേജ് ഉടൻ വിഭജിക്കണമെന്ന് ആവശ്യപ്പെട്ടു വെൽഫെയർ പാർട്ടി പുന്നയൂർക്കുളം പഞ്ചായത്ത് കമ്മിറ്റി ധർണ്ണ നടത്തി. നിലവിൽ പുന്നയൂർക്കുളം വില്ലേജ് ഓഫീസിലാണ് കടിക്കാട് വില്ലേജിലെ പ്രവർത്തനങ്ങളും നടന്നു വരുന്നത്.

രണ്ടു വില്ലേജുകൾക്ക് സംയുക്ത വില്ലേജ് ഓഫീസ് എന്നതിനു പകരം കടിക്കാട് വില്ലേജ് ഓഫീസ് സ്ഥാപിക്കണമെന്നാണ് ആവശ്യം.
.
പുന്നയൂർക്കുളം കടിക്കാട് വില്ലേജ് ഓഫീസിനു മുന്നിൽ നടന്ന ധർണ്ണ ഗുരുവായൂർ മണ്ഡലം പ്രസിഡന്റ് സി ആർ ഹനീഫ ഉദ്ഘാടനം ചെയ്തു.
പാർട്ടി പഞ്ചായത്ത് സെക്രട്ടറി ജലാൽ ചമ്മണ്ണൂർ സ്വാഗതവും പ്രസിഡണ്ട് എം. കമാൽ അധ്യക്ഷതയും വഹിച്ചു.
ജില്ലാ സെക്രട്ടറി നവാസ്, ജില്ലാ സമിതി
അംഗം റക്കീബ് തറയിൽ, ഫ്രറ്റേണിറ്റി ജില്ലാ സെക്രട്ടറി അഡ്വക്കേറ്റ് മുഹമ്മദ് യൂസഫ്, ട്രഷറർ അബ്ദുസ്സമദ് അണ്ടത്തോട് എന്നിവർ പ്രസംഗിച്ചു.
എഫ് .ഐ.ടി. യു പഞ്ചായത്തു പ്രസിഡന്റ് താഹിർ നന്ദി പറഞ്ഞു.
കുന്നത്തൂരിൽ നിന്നും തുടങ്ങിയ പ്രകടനത്തിന് അബൂബക്കർ കാണക്കോട്, ഷഫീക് നാക്കോല, നിസാർ ചെമ്മണ്ണൂർ, ഉമ്മർ കടിക്കാട്, ബക്കർ എന്നിവർ നേതൃത്വം നൽകി.

Comments are closed.