വലിച്ചെറിയരുത് ; ചാവക്കാട് നസഗരസഭ സന്ദേശ പ്രചരണ റാലി സംഘടിപ്പിച്ചു
ചാവക്കാട് : മാലിന്യമുക്തം നവകേരളം കാമ്പയിൻ്റെ ഭാഗമായി 2025 ജനുവരി 1 മുതൽ 7 വരെ സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന വലിച്ചെറിയൽ മുക്ത വാരം കാമ്പയിനോടനുബന്ധിച്ച് ചാവക്കാട് നഗരസഭയിൽ വിവിധ രാഷടിയ കക്ഷി പ്രതിനിധികൾ, ക്ലബ്ബുകൾ, വ്യാപാര വ്യവസായ സംഘടനാ പ്രതിനിധികൾ, നഗരസഭാ കൗൺസിലർമാർ തുടങ്ങിയവരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള പ്രത്യേക യോഗവും സന്ദേര പ്രചാരണ റാലിയും സംഘടിപ്പിച്ചു.
നഗരസഭാ ചെയർപേഴ്സണൻ ഷീജാ പ്രശാന്ത് ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ കെ കെ മുബാറക്ക് അദ്ധ്യക്ഷത വഹിച്ചു. ആരോഗ്യ സ്ഥിരം സമിതി ചെയർപേഴ്സൺ ബുഷറാ ലത്തീഫ് സ്വാഗതം പറഞ്ഞു. വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് യോഗത്തിൽ പങ്കെടുത്ത പ്രതിനിധികൾ നഗരസഭ നടത്തുന്ന പ്രവർത്തനങ്ങൾക്ക് പൂർണ്ണ പിന്തുണ അറിയിച്ചു.
മാലിന്യ ശേഖരണവും സംസ്കരണവും ശാസ്ത്രീയമായ രീതിയിൽ നടത്തേണ്ടതിൻ്റെ പ്രാധാന്യത്തെ സംബന്ധിച്ച് വിദ്യാർത്ഥികളിൽ അവബോധം സൃഷ്ടിക്കുന്ന തരത്തിലുള്ള പരിപാടികൾ സംഘടിപ്പിക്കുന്നതിനും, മാലിന്യം സ്ഥിരമായി വലിച്ചെറിയുന്ന സ്ഥലങ്ങളിൽ അതിനു ശാശ്വത പരിഹാരം കാണുന്ന തരത്തിൽ പൊതുജന പങ്കാളിത്തത്തോടുകൂടി നടപടി സ്വീകരിക്കുന്നതിനും തീരുമാനിച്ചു. വലിച്ചെറിയൽ മുക്ത വാരാചരണത്തിൻ്റെ ഭാഗമായുള്ള നഗരസഭാതല സന്ദേശ പ്രചാരണ യാത്രക്ക് നഗരസഭാ ചെയർപേഴ്‌സൺ നേതൃത്വം നൽകി. കൗൺസിലർമാർ, ഇദ്യോഗസ്ഥർ, വിവിധ രാഷ്ട്രീയ, സാമൂഹിക, സംഘടനാ, ക്ലബ്ബ് പ്രതിനിധികൾ തുടങ്ങിയവർ റാലിയിൽ പങ്കെടുത്തു.
Comments are closed.