mehandi new

ഡോളർ സ്വർണ്ണക്കടത്ത് : മുഖ്യമന്ത്രിയുടെ രാജി ആവിശ്യപ്പെട്ട് യൂത്ത് ലീഗ് പ്രകടനം

fairy tale

planet fashion

ചാവക്കാട് : ഡോളർ, സ്വർണ്ണക്കടത്ത് കേസിൽ പരാമർശിക്കപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയൻ രാജി വെക്കുക എന്നാവിശ്യപ്പെട്ട് യൂത്ത് ലീഗ് പ്രവർത്തകർ ചാവക്കാട് പ്രതിഷേധ പ്രകടനം നടത്തി. ചാവക്കാട് ലീഗ് ഓഫീസ് പരിസരത്ത് നിന്നാരംഭിച്ച പ്രകടനം ടൗൺ ചുറ്റി സെന്ററിൽ സമാപിച്ചു. തുടർന്ന് നടന്ന പൊതുയോഗം യൂത്ത് ലീഗ് ജില്ലാ ജനറൽ സെക്രട്ടറി നൗഷാദ് തെരുവത്ത് ഉദ്ഘാടനം ചെയ്തു.
നിയോജക മണ്ഡലം പ്രസിഡന്റ് സുഹൈൽ തങ്ങൾ അധ്യക്ഷത വഹിച്ചു.

ജനറൽ സെക്രട്ടറി നസീഫ് യൂസുഫ്, ജില്ലാ ഭാരവാഹികളായ എ. വി അലി, അസീസ് മന്നലാംകുന്ന്, ഷജീർ പുന്ന, മണ്ഡലം ലീഗ് സെക്രട്ടറിമാരായ വി എം മനാഫ്, ഫൈസൽ കാനാംപുള്ളി, എം സി ഗഫൂർ എന്നിവർ പ്രസംഗിച്ചു.

സുൽഫിക്കർ എടക്കഴിയൂർ, റിയാസ് തെക്കഞ്ചേരി, എം ഹനീഫ, എം എസ് എഫ് ജില്ലാ ജനറൽ സെക്രട്ടറി ആരിഫ് പാലയൂർ, വൈസ് പ്രസിഡന്റ് ടി കെ ഷബീറലി, മണ്ഡലം പ്രസിഡന്റ് പി ഷംനാദ്, ജനറൽ സെക്രട്ടറി മുഹമ്മദ്‌ നാസിഫ്, ടി ആർ ഇബ്രാഹിം, നൗഫൽ കുഴിങ്ങര, ഷഹീർ ബ്ലാങ്ങാട്, അൻവർ അസീസ് എന്നിവർ പ്രകടനത്തിനു നേതൃത്വം നൽകി.

Macare health second

Comments are closed.