mehandi new

ജനങ്ങൾക്ക് ജീവിക്കണ്ടേ സർക്കാരെ – വെൽഫയർ പാർട്ടി പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു

fairy tale

planet fashion

ചാവക്കാട് : കുടിവെള്ളക്കരം, വൈദ്യുതി ചാർജ് വർദ്ധനവ്, റേഷൻ അട്ടിമറി തുടങ്ങി നിത്യോപയോഗ സാധനങ്ങളുടെ ഭീമമായ വിലവർദ്ധനവിനെതിരെ സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന പ്രതിഷേധ പരിപാടികളുടെ ഭാഗമായി വെൽഫെയർ പാർട്ടി ചാവക്കാട് മുനിസിപ്പൽ കമ്മറ്റിയുടെ നേതൃത്വത്തിൽ ചാവക്കാടും ഒരുമനയൂർ പഞ്ചായത്ത്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ തങ്ങൾപടിയിലും പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു.

ചാവക്കാട് ബസ് സ്റ്റാൻഡ് പരിസരത്ത് നടന്ന ധർണ്ണ ജില്ലാ വൈസ് പ്രസിഡന്റ് കെ കെ ഷാജഹാൻ ഉദ്ഘാടനം നിർവഹിച്ചു. അന്യായമായ വിലവർദ്ധനവ് സാധാരണക്കാരന്റെ നടുവൊടിക്കുന്നതാണെന്നും ഇതിനെതിരെ വെൽഫെയർ പാർട്ടി കേരളത്തിൽ അഞ്ഞൂറോളം കേന്ദ്രങ്ങളിൽ സംഘടിപ്പിക്കുന്ന പ്രതിഷേധ പരിപാടികളിൽ എല്ലാ ജനാധിപത്യ വിശ്വാസികളും അണിനിരക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.

മുനിസിപ്പൽ കമ്മറ്റി പ്രസിഡന്റ് റസാക്ക് ആലുംപടി അധ്യക്ഷത വഹിച്ചു. ഇല്യാസ് മുതുവട്ടൂർ സ്വാഗതവും എം. വി. മുഹമ്മദലി നന്ദിയും പറഞ്ഞു.
കമ്മറ്റി ഭാരവാഹികളായ സുബൈദ റസാഖ്‌, സമീർ പലയൂർ, സകരിയ, നജീബ് കരിക്കയിൽ, അബ്ദുസലാം മണത്തല, ആർ വി ഹംസ തുടങ്ങിയവരും സംബന്ധിച്ചു.

ഒരുമനയൂർ തങ്ങൾപടി സെന്ററിൽ നടന്ന ധർണ്ണ വെൽഫെയർ പാർട്ടി ജില്ലാ കമ്മിറ്റി അംഗം വി എ ഹുസൈൻ ഉദ്ഘാടനം നിർവഹിച്ചു. കുടിശ്ശിക ഇനത്തിൽ ലഭിക്കാനുള്ള കോടികൾ പിരിച്ചെടുക്കുന്നതിന് പകരം സാധാരണ ജനങ്ങളിൽ നിന്ന് അമിതകരം ഈടാക്കി നഷ്ടം നികത്തുന്ന ജനദ്രോഹ നയം സർക്കാർ വെടിയണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

ഗുരുവായൂർ മണ്ഡലം കമ്മിറ്റി അംഗം മുംതാസ് കരീം ആശംസ നേർന്നു. പാർട്ടി പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ പി സൈഫുദ്ധീൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഇ വി ഷിഹാബ് സ്വാഗതവും ട്രെഷറർ അഫീഫ് ബിൻ അലി നന്ദിയും പറഞ്ഞു.

Ma care dec ad

Comments are closed.