mehandi new

ചാവക്കാട് നഗരസഭയിൽ വാതിൽപ്പടി സേവനം ആരംഭിച്ചു

fairy tale

ചാവക്കാട് : നഗരസഭയിലെ വാതിൽപ്പടി സേവനത്തിന്റെ മുനിസിപ്പൽ തല ഉദ്ഘാടനം ഗുരുവായൂർ എം.എൽ.എ എൻ കെvഅക്ബർ നിർവഹിച്ചു.
പ്രായാധിക്യം, ഗുരുതര രോഗം, അതി ദാരിദ്ര്യം തുടങ്ങി പലവിധ കാരണങ്ങളാൽ അവശത അനുഭവിക്കുന്നവരുടെയും അറിവില്ലായ്മയും മറ്റു നിസ്സഹായാവസ്ഥകളും മൂലം സർക്കാർ സേവനങ്ങൾ യഥാസമയം കൃത്യമായി ലഭിക്കാതിരിക്കുന്ന ജനവിഭാഗങ്ങളുടെയും അടുത്തേക്ക് സേവനങ്ങൾ സുഗമവും കാര്യക്ഷമവും സമയബന്ധിതവുമായി എത്തിച്ചു നൽകുന്നതിനാണ് വാതിൽപടി സേവനം ആരംഭിച്ചിട്ടുള്ളത്.

സംസ്ഥാനത്ത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ നടത്തപ്പെടുന്ന വാതിൽപ്പടി സേവനത്തിന്റെ ആദ്യ ഘട്ടത്തിലെ അൻപത് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലൊന്നാണ് ചാവക്കാട് നഗരസഭ.

മുഖ്യമന്ത്രിയുടെ 10 ഇന പരിപാടിയുടെ ഭാഗമായി നടത്തപ്പെടുന്ന വാതിൽപ്പടി സേവനത്തിൽ ലൈഫ് സർട്ടിഫിക്കറ്റ്, മസ്റ്ററിംഗ്, സാമൂഹ്യസുരക്ഷ പെൻഷൻ അപേക്ഷ, സി.എം.ഡി.ആർ.എഫ് അപേക്ഷ, അത്യാവശ്യ ജീവൻ രക്ഷാ മരുന്നുകൾ എന്നീ സേവനങ്ങളാണ് നൽകുന്നത്.
നഗരസഭയിലെ വാതിൽപ്പടി സേവന പദ്ധതിക്കായി 17 അംഗ മുനിസിപ്പൽ തല കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട് 669 ഗുണഭോക്താക്കളെയാണ് കണ്ടെത്തിയിട്ടുള്ളത്. പദ്ധതിയുടെ നടത്തിപ്പിനായി 2 ലക്ഷം രൂപ വകയിരുത്തിയിട്ടുള്ളതും പൊതുജനങ്ങളിൽ നിന്നും സംഭാവന സ്വീകരിക്കുന്നതിനായി പ്രത്യേകം ബാങ്ക് അക്കൗണ്ട് ആരംഭിച്ചിട്ടുമുണ്ട്. സേവനവുമായി ബന്ധപ്പെട്ട് കൗൺസിലർമാർക്കും കമ്മിറ്റി അംഗങ്ങൾക്കും ഉദ്യോഗസ്ഥർക്കും സന്നദ്ധ പ്രവർത്തകർക്കും കിലയുടെ നേതൃത്വത്തിൽ പരിശീലനം നൽകിയിട്ടുണ്ട്.

ചടങ്ങിൽ സന്നദ്ധ പ്രവർത്തകർക്കുള്ള തിരിച്ചറിയൽ കാർഡിന്റെ വിതരണോദ്ഘാടനം ചെയർപേഴ്സൺ നിർവഹിച്ചു. തുടർന്ന് ഗുണഭോക്താക്കൾക്കുള്ള ബെനിഫിഷ്യറി കാർഡിന്റെ വിതരണത്തിന്റെ ഭാഗമായി ചാവക്കാട് നഗരസഭ ഒന്നാം വാർഡിലെ ഗുണഭോക്താവായ മുസ്‌ലിംവീട്ടിൽ സുലൈമാന്റെ വീട് lചെയർപേഴ്സന്റെ നേതൃത്വത്തിൽ സന്ദർശിക്കുകയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും ധനസഹായം ലഭിക്കുന്ന തിനുള്ള അപേക്ഷ അക്ഷയ പ്രതിനിധികളുടെ സഹകരണത്തോടെ വീട്ടിൽ വെച്ച് തന്നെ ഓൺലൈൻ ആയി നൽകുകയും ചെയ്തു. കുടുംബത്തിന് ഗുണഭോക്തൃ കാർഡും വിതരണം ചെയ്തു.

ചാവക്കാട് നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത് അധ്യക്ഷത വഹിച്ചു.
ചടങ്ങിൽ നഗരസഭ ഉപാധ്യക്ഷൻ കെ. കെ. മുബാറക് സ്വാഗതമാശംസിച്ചു. സ്ഥിരം സമിതി അധ്യക്ഷരായ ഷാഹിന സലീം, അബ്ദുൽ റഷീദ് പി.എസ്, ബുഷറ ലത്തീഫ്, മുഹമ്മദ്‌ അൻവർ എ.വി, പ്രസന്ന രണദിവെ, കൗൺസിലർമാരായ എം.ആർ. രാധാകൃഷ്ണൻ, കെ. വി.സത്താർ എന്നിവർ ആശംസകൾ അറിയിച്ചു. നഗരസഭ കൗൺസിലർമാർ,വ്യാപാരി വ്യവസായി പ്രതിനിധി ജോജി തോമസ്, മുനിസിപ്പൽ തല കമ്മിറ്റി അംഗങ്ങൾ എന്നിവരും ചടങ്ങിൽ പങ്കെടുത്തു. നഗരസഭ സെക്രട്ടറി വിശ്വനാഥൻ കെ.ബി റിപ്പോർട്ട്‌ അവതരിപ്പിച്ചു. മുനിസിപ്പൽ എഞ്ചിനീയർ റീഷ്മ പി. പി നന്ദി പറഞ്ഞു.

Royal footwear

Comments are closed.