ഒരുമനയൂര്‍ പഞ്ചായത്തില്‍ കുടിവെള്ളക്ഷാമം രൂക്ഷം – ഭരണമസിതിയുടെ കഴിവുകേടിനെതിരെ സിപിഐ പ്രതിഷേധം
[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.2em” use_border_color=”off” border_color=”#ffffff” border_style=”solid”]
ചാവക്കാട്: പഞ്ചായത്തില്‍ രൂക്ഷമായ കുടിവെള്ള ക്ഷാമം നേരിടുമ്പോള്‍ അതിന് പരിഹാരം കാണാന്‍ പോലും കഴിവില്ലാതെ ഭരണ പരാജയം നേരിട്ട ഒരുമനയൂര്‍ പഞ്ചായത്ത് ഭരണസമിതിക്കെതിരെ സിപിഐ പ്രതിഷേധ സായാഹ്നം സംഘടിപ്പിച്ചു. മുത്തന്മാവ് സെന്ററില്‍ നടന്ന പ്രതിഷേധ സായഹ്നം സിപിഐ മണ്ഡലം സെക്രട്ടറി അഡ്വ. പി മുഹമ്മദ് ബഷീര്‍ ഉല്‍ഘാടനം ചെയ്തു. പൊതു കിണറുകളും കുളങ്ങളും വൃത്തിയാക്കി ഉപയോഗപ്രദമാക്കുക, ടാങ്കറുകളില്‍ കുടിവെള്ളമെത്തിക്കുക, സ്വകാര്യ കുടിവെള്ള സ്രോതസ്സുകള്‍ ഏറ്റെടുക്കുക, കുടിവെള്ള മോഷണവും ചൂഷണവും തടയുക, കുടിവെള്ള കിയോസ്കുകള്‍ അടിയന്തിരമായി സ്ഥാപിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് പ്രതിഷേധ സായാഹ്നം സംഘടിപ്പിച്ചത്. ലോക്കല്‍ സെക്രട്ടറി ഇ കെ ജോസ് അദ്ധ്യക്ഷത വഹിച്ചു. ഇ കെ മുജീബ്, എ എസ് സുബീഷ്, ചരല്‍പറമ്പില്‍ കണ്ണന്, ആര് കെ ഷജില്‍, ഇ ടി ഫിലോമിന ടീച്ചര്‍, കെ വി കബീര്‍, പൂവ്വന്തറ മനോജ് എന്നിവര്‍ സംസാരിച്ചു.
[/et_pb_text][/et_pb_column][/et_pb_row][/et_pb_section]
Comments are closed.