mehandi new

പാവറട്ടിയിൽ മയക്കുമരുന്ന് വേട്ട – 64 ഗ്രാം എം ഡി എം എ യുമായി രണ്ടു യുവാക്കൾ അറസ്റ്റിൽ

fairy tale

ചാവക്കാട് : 64 ഗ്രാം എം ഡി എം എ യുമായി രണ്ടു യുവാക്കളെ ചാവക്കാട്  റെയ്ഞ്ച് എക്സൈസ് ഇൻസ്പെക്ടർ ഹരീഷ് സി.യു വിന്റെ നേതൃത്ത്വ ത്തിലുള്ള സംഘം പാവറട്ടിയിൽ നിന്നും അറസ്റ്റ് ചെയ്തു.  മുണ്ടൂർ  പെരിങ്ങന്നൂർ വടക്കേത്തല വീട്ടിൽ ജോസഫ് മകൻ വിനീഷ് ആന്റോ (43 ), പാവറട്ടി  വെള്ളറ വീട്ടിൽ വർഗീസ് മകൻ ടാൻസൻ (30 )എന്നിവരെ യാണ് 64 ഗ്രാം എം ഡി എം എ യുമായി ചാവക്കാട് എക്സ്സൈസ് അറസ്റ്റ് ചെയ്തത്. പാവറട്ടിയിൽ നിന്നും ലഹരിവസ്തുക്കൾ കണ്ടെടുത്തതിനെ തുടർന്നുള്ള അന്വേഷണത്തിൽ മുണ്ടൂർ നിന്നും എം ഡി എം എ കണ്ടെത്തി. പ്രതികൾ ബാംഗ്ലൂരിൽ നിന്നും വലിയ തോതിൽ എം ഡി എം എ കാറിൽ കടത്തി കൊണ്ടു വരുകളും മൊത്തമായി തെക്കൻ ജില്ലകളിലേക്ക് വിൽപ്പന നടത്തുകയു മായിരുന്നു ചെയ്തിരുന്നതെന്നാണ് എക്സൈസ് ഉദ്യോഗസ്ഥർ പറയുന്നത്. നാട്ടിൽ നല്ല സാമ്പത്തിക നിലയുള്ള ഇവർ  ആർക്കും സംശയം ഉണ്ടാക്കാത്ത വിധത്തിലാണ്  മയക്കുമരുന്ന് വ്യാപാരം നടത്തിയിരുന്നത്. ബാംഗ്ലൂരിലെ ആഫ്രിക്കൻ വംശജരിൽ നിന്നും  ചെറിയ തുകയ്ക്ക് വാങ്ങുന്ന എം ഡി എം എ പ്രതികൾ മൂന്നിരട്ടി വില വാങ്ങിയാണ് മറിച്ച് വിറ്റിരുന്നത്.  മയക്ക് മരുന്ന് കച്ചവടത്തിന് ബാഗ്ലൂർ പട്ടണത്തിലെ തിരക്കേറിയ സ്ഥലങ്ങൾ തിരഞ്ഞെടുത്ത് ചെറിയ പോയിന്റുകളിൽ നിക്ഷേപിക്കുകയും വിളിച്ച് അറിയിക്കുന്ന പ്രകാരം പിന്നീട് വന്ന് എടുത്ത് കൊണ്ടുപോകുകയും പണം  അവർ പറയുന്ന പോയിന്റു കളിൽ തിരിച്ച് നിക്ഷേപിക്കുന്ന  ഡ്രോപ്പ് ഔട്ട് എന്ന പുതിയ രീതിയാണ് മയക്കുമരുന്ന് മൊത്ത കച്ചവടക്കാർ സ്വീകരിച്ച് വരുന്നത്‌.  മറ്റു ജോലികൾ ഒന്നും ചെയ്യാതെ ആർഭാട ജീവതം നയിച്ച് വന്നിരുന്ന പ്രതികളെ എക്സൈസ് വിഭാഗത്തിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നുള്ള നിരീക്ഷണത്തിലൂടെയാണ് പിടികൂടിയത്. 

planet fashion

പ്രിവന്റീവ് ഓഫീസർ എ ബി സുനിൽകുമാർ,    ടി ആർ സുനിൽ, സിവിൽ എക്സൈസ് ഓഫീസർമാരായ കെ. വി രാജേഷ്,  സി കെ റാഫി, എ എൻ ബിജു, വുമൺ സിവിൽ എക്സൈസ് ഓഫീസർമാരായ എൻ കെ സിജ, പി ബി റൂബി എന്നിവരും എക്സൈസ് സംഘത്തിൽ ഉണ്ടായിരുന്നു.

Unani banner ad

Comments are closed.