നേരത്തെ അറിയിച്ചില്ല കുടിശിക അമിതഭാരം – ഹരിത കർമ്മസേനയുടെ ആറു മാസത്തെ യൂസർ ഫീ കുടിശിക ഒഴിവാക്കണം

ചാവക്കാട് : ഹരിതകർമ്മസേനയ്ക്ക് യൂസർ ഫീ നൽകാത്തവരിൽ നിന്ന് നിർബന്ധിതമായി ഫീ ഈടാക്കാനുള്ള സർക്കാറിന്റെ അറിയിപ്പ് ചാവക്കാട് നഗരസഭ യഥാ സമയം ജനങ്ങളെ അറിയിച്ചില്ലെന്ന് ആരോപണം.
മാർച്ച് മാസം അവസാനമാണ് വിഷയ സംബന്ധമായ സർക്കാരിന്റെ ഉത്തരവ് വന്നത്. ഏപ്രിൽ മാസംതൊട്ട് യൂസർ ഫീ നൽകാത്തവരിൽ നിന്നും വസ്തു നികുതി കുടിശികയായി കണക്കാക്കി ഈടാക്കണമെന്നാണ് ഉത്തരവ്.
യൂസർഫീ നൽകാത്ത കുടുംബങ്ങൾ ഇപ്പോൾ ആറുമാസത്തെ കുടിശിക നൽകണം.

മാർച്ച് മാസം വന്ന സർക്കാർ അറിയിപ്പ് വാർഡ് സഭകൾ വഴിയോ മറ്റു രീതികളിലോ ജനങ്ങളെ അറിയിച്ചില്ലെന്ന് യു ഡി എഫ് നേതാവും കൗൺസിലറുമായ കെ വി സത്താർ ആരോപിച്ചു. ചാവക്കാട് നഗരസഭ കുടുംബങ്ങളെ കൂടുതൽ കടക്കെണിയിലേക്ക് തള്ളിയിടുകയാണ്.
പൊതുജനത്തിനു മേൽ ഭാരമാവുന്ന ഹരിത കർമ്മസേനയുടെ ആറു മാസത്തെ യൂസർ ഫീ കുടിശിക ഒഴിവാക്കണമെന്നും സത്താർ ആവശ്യപെട്ടു.

അന്താരാഷ്ട്ര നിലവാരത്തിലുള്ള സുഗന്ധദ്രവ്യങ്ങൾ കുറഞ്ഞ വിലയിൽ ലഭിക്കാൻ ഇപ്പൊൾ തന്നെ ബന്ധപ്പെടുക. ഓർഡർ നിങ്ങൾക്ക് വാട്സാപ്പിലോ
https://wa.me/917994987599?text=Hi
അല്ലെങ്കിൽ ഈ വെബ്സൈറ്റ് ലിങ്കിലോ ചെയ്യാവുന്നതാണ്
www.leparfum.in/leonara/shop/

Comments are closed.