mehandi new

ഡി വൈ എഫ് ഐ മനുഷ്യ ചങ്ങല – തിരുവത്രയിൽ കാൽനട പ്രചരണ ജാഥ സംഘടിപ്പിച്ചു

fairy tale

ചാവക്കാട് : ഇനിയും സഹിക്കണോ ഈ കേന്ദ്ര അവഗണന, എന്ന മുദ്രാവാക്യം ഉയർത്തി ഡി വൈ എഫ് ഐ ജനുവരി 20- ന് കാസർകോട് മുതൽ തിരുവനന്തപുരം വരെ  സംഘടിപ്പിക്കുന്ന മനുഷ്യ ചങ്ങലയുടെ ഭാഗമായി ഡി വൈ എഫ് ഐ തിരുവത്ര മേഖല കമ്മിറ്റി കാൽനട പ്രചരണ ജാഥ സംഘടിപ്പിച്ചു. പുത്തൻകടപ്പുറത്ത് നടന്ന ജാഥ എസ് എഫ് ഐ ജില്ലാ ജോയിൻ സെക്രട്ടറി വിഷ്ണു പ്രഭാകർ  ഉദ്ഘാടനം നിർവഹിച്ചു. വടക്കൻ വിബീഷ് അധ്യക്ഷത വഹിച്ചു. സി പി ഐ എം ചാവക്കാട് ഏരിയ കമ്മിറ്റി അംഗം കെ. കെ. മുബാറക്, തിരുവത്ര ലോക്കൽ സെക്രട്ടറി കെ. എച് സലാം, ജാഥ ക്യാപ്റ്റൻ കെ യു ജാബിർ, വൈസ് ക്യാപ്റ്റൻ റാഷിദ ഹാഷിം, ജാഥ മേനേജർ എം എസ് ജിതീഷ്, ലോക്കൽ കമ്മിറ്റി അംഗങ്ങളായ ടി. എം. ഹനീഫ, പ്രസന്ന രണദീവ് എന്നിവർ സംസാരിച്ചു.

planet fashion

ചെങ്കോട്ട നഗർ, തിരുവത്ര മുട്ടിൽ, കുഞ്ചേരി, തിരുവത്ര, എന്നിവിടങ്ങളിലെ സ്വീകരണങ്ങൾക്ക് ശേഷം ജാഥ കോട്ടപ്പുറത്ത് സമാപിച്ചു. എം ആർ രാധാകൃഷ്ണൻ, ടി. എം ഷെഫീഖ്, കെ. ആർ ആനന്ദൻ, ടി. എം ദിലീപ്, രണദിവെ എന്നിവർ വിവിധ സ്വീകരണങ്ങളിൽ സംസാരിച്ചു. സമാപന സമ്മേളനം ഡി വൈ എഫ് ഐ ജില്ലാ സെക്രട്ടറി വി. പി. ശരത് പ്രസാദ്  ഉദ്ഘാടനം ചെയ്തു. കെ എച് സലാം അധ്യക്ഷത വഹിച്ചു.

Unani banner ad

Comments are closed.