mehandi new

ഈദ് ഗാഹുകളും മസ്ജിദുകളും ഒരുങ്ങി – നാളെ നോമ്പ് തിങ്കളാഴ്ച്ച പെരുന്നാൾ

fairy tale

മഴ സാധ്യത  ചാവക്കാട് സംയുക്ത ഈദ് ഗാഹ് ഉണ്ടാകില്ലെന്നു ഭാരവാഹികൾ

planet fashion

ചാവക്കാട് : കേരളത്തിൽ ബലി പെരുന്നാൾ തിങ്കളാഴ്ച്ച. വിശ്വാസികൾക്ക് നാളെ ദുൽഹജ്ജ് ഒൻപതിന്റെ നോമ്പ്. പെരുന്നാൾ ആഘോഷിക്കാൻ  ഈദ് ഗാഹുകളും മസ്ജിദുകളും ബലി മൃഗങ്ങളും ഒരുങ്ങിക്കഴിഞ്ഞു. മഴ സാധ്യത കണക്കിലെടുത്ത് ചാവക്കാട് സംയുക്ത ഈദ് ഗാഹ്, കോട്ടപ്പുറം സലഫി ഈദ് ഗാഹ് എന്നിവ ഉണ്ടാകില്ലെന്നു ഭാരവാഹികൾ അറിയിച്ചു. മുതുവട്ടൂർ ഈദ് ഗാഹ്  രാവിലെ 7.45 ന് സുലൈമാൻ അസ്ഹരി നേതൃത്വം നൽകും. മണത്തല ജുമാസ്ജിദിൽ രാവിലെ ഒൻപത് മണിക്ക്. പെരുന്നാൾ നിസ്കാരവും ഖുതുബയും ഖത്തീബ് കമറുദ്ധീൻ ബാദുഷ തങ്ങളുടെ നേതൃത്വത്തിൽ നടക്കും.

ചാവക്കാട് അങ്ങാടിത്താഴം മഹല്ലിന് കീഴിൽ വരുന്ന പള്ളികളിലെ പെരുന്നാൾ നിസ്കാരം 8.30ന്   ആരംഭിക്കും. അങ്ങാടിത്താഴം ജുമാഅത്ത് പള്ളി ഖത്തീബ് ഹാജി കെ എം ഉമ്മർ ഫൈസി നേതൃത്വം നൽകും. തെക്കൻ പാലയൂർബദ്രിയ മസ്ജിദ് സത്താർ ദാരിമി,  കണ്ണികുത്തി  മസ്ജിദിൽ നൗഷാദ് സുഹ്രി, പുതുശ്ശേരിപ്പാടം ഉമ്മർ ബിൻ ഖത്താബ് മസ്ജിദിൽ മൊയ്ദുപ്പ ദാരിമി, കാരക്കാട് ( കോയബസാർ ) എം എസ് എസ് ജുമാ മസ്ജിദിൽ അനീഷ് ആദം, എടപ്പുള്ളി ജാറം പള്ളിയിൽ മുസ്തഫ മുസ്ല്യാർ, ചക്കംകണ്ടം അബു താഹിർ മസ്ജിരിൽ രാവിലെ എട്ടിനു സെയ്തലവി അൻവരി എന്നിവർ നേതൃത്വം നൽകും.

ബ്ലാങ്ങാട് കാട്ടിലെ പള്ളിയിൽ മൊയ്‌തീൻ കുട്ടി മുസ്ലിയാർ അൽഖാസിമി രാവിലെ എട്ടുമണി. ഉപ്പാവ പള്ളി മഹല്ല് ഖത്തീബ് മുഹമ്മദ്‌ റാഷിദ് ബാഖവി രാവിലെ 7.30 ന്. കടപ്പുറം മുനക്കകടവ് ഇഖ്ബാൽ നഗർ റഹ്മാനിയ ജുമാ മസ്ജിദ് ഖത്തീബ്  ഐ. മുഹമ്മദ് റിയാസ് ഫൈസി കായംകുളം സമയം രാവിലെ എട്ട് മണി.  തിരുവത്ര കോട്ടപ്പുറം സലഫി മസ്ജിദിൽ ഷഹീർ സലഫി രാവിലെ എട്ടുമണി. തിരുവത്ര പുതിയറ പള്ളിയിൽ രാവിലെ ഒൻപത് മണിക്ക്.

അവിയൂർ ജുമാ മസ്ജിദ് ഹസൻ ഫൈസി രാവിലെ 7.30  മണിക്ക്. എടക്കര മൂഹ്യദ്ധീൻ ജുമാ മസ്ജിദ് അബൂബക്കർ ലത്തീഫി രാവിലെ 8 മണിക്ക്. കുഴിങ്ങര ജുമാ മസ്ജിദ്   ഇസ്മാഈൽ ഫൈസി രാവിലെ 8 മണിക്ക്. എടക്കര മിനി സെന്റർ ബിലാൽ മസ്ജിദ്  ഷാഹിദ് സഖാഫി  8.30.  തെക്കേ പുന്നയൂർ ജുമാമസ്ജിദ് അലി മഹ്ളരി 7.30. വെട്ടിപ്പുഴ റഹ്‌മ ജുമാമസ്ജിദ്  ശാക്കിർ ഫൈസി രാവിലെ 8 മണിക്ക്. പനന്തറ ഉരുളുമ്മൽ ജുമാമസ്ജിദ് ഹസ്സൻ ഫൈസി രാവിലെ 8.30 മണിക്ക്. വടക്കേ പുന്നയൂർ പിലാ ക്കാട്ടേൽ ജുമാ മസ്ജിദ് ശിഹാബുദ്ദീൻ അസ്ഹരി  രാവിലെ 8 .15 മണിക്ക്. 

കൗക്കാനപ്പെട്ടി ജുമാമസ്ജിദ് സക്കറിയ ഫൈസി രാവിലെ  8 മണിക്ക്. പരൂർ ഞാലിൽ ജുമാമസ്ജിദ് അഹ്‌മദ്‌ കബീർ സഖാഫി രാവിലെ 8.30 മണിക്ക്. ചെമ്മന്നൂർ ജുമാമസ്ജിദ് അലി ദാരിമി രാവിലെ 7.35 മണിക്ക്. പറയങ്ങാട് ജുമാമസ്ജിദ് ശറഫുദ്ധീൻ ഫൈസി രാവിലെ 8 മണിക്ക്. മണിക്കണ്ഡേശ്വരം സ്വഹാബ ജുമാമസ്ജിദ്  ഹാഫിള് നസീർ ലത്തീഫി 8,30 മണിക്ക്. വൈലത്തൂർ ജുമാമസ്ജിദ് മുഹമ്മദ് ഷാഫി അൽ ഹൈതമി 8 മണി. കല്ലൂർ ജുമാമസ്ജിദ് മുഹമ്മദ് റിയാസ് അലി ഹുദവി 8 മണിക്ക്.  പരൂർ മാഞ്ചിറ മസ്ജിദ് ഫൈസൽ സഖാഫി  7.45 മണിക്ക്. ചെമ്മണൂർ വടക്കേ കുന്ന്  ബിലാൽ മസ്ജിദ് ഇസ്മാഈൽ സുഹരി 7.45 മണി. അമ്പാല താഹ ജുമാമസ്ജിദ്  സ്വാലിഹ് ഫൈസി  8 മണിക്ക്.  മുതുവമ്മൽ ജുമാമസ്ജിദ്  അഷറഫ് അഷറഫി 8 മണിക്ക്. വടുതല ഉള്ളിശ്ശേരി ജുമാമസ്ജിദ് സുബൈർ കമാലി അൻവരി 8.30 മണി.   വടക്കേകാട് സെൻട്രൽ ജുമാമസ്ജിദ് ഷബീർ അലി നഈമി 8 മണിക്ക്.  തൊഴിയൂർ പലേമാവ് ജുമാ മസ്ജിദ്  മുഹ്യദ്ധീൻ ദാരിമി  രാവിലെ 8 ന്. 

മന്നലാംകുന്ന് ജുമാ മസ്ജിദ് നിസാർ അഹ്‌സനി 7.30 മണിക്ക്. മന്നലാംകുന്ന് ബദർ  പള്ളി  ബാദുഷ ബാഖവി  8മണി. മന്നലാംകുന്ന് യാസീൻ മസ്ജിദ് മുഹമ്മദ് അൻഫാസ് ഹള്റമി 8 മണിക്ക്. അണ്ടത്തോട് ജുമാമസ്ജിദ്  മുഹമ്മദ് അഷറഫി 8 മണി. അണ്ടത്തോട് ബീച്ച് ജുമാ മസ്ജിദ് അബ്ദുൽ മജീദ് ഫൈസി 8 മണി. തങ്ങൾപടി ഇലാഹിയ ജുമാമസ്ജിദ് ഹുസൈൻ അഷറഫി 8 മണിക്ക്. മന്നലാംകുന്ന്  കുന്നത്ത് മസ്ജിദ്  അഷ്‌കർ അലി ബദരി 7.30 മണിക്ക്. മന്നലാംകുന്ന് മൂഹ്യദ്ധീൻ ജുമാമസ്ജിദ്  ലത്തീഫ് ദാരിമി  8 മണിക്ക്.

അകലാട് പുത്തൻപള്ളി ജുമാമസ്ജിദ് പി ടീ അബ്ദുള്ളകുട്ടി  മുസ്‌ലിയാർ  8.30 മണിക്ക്.  അകലാട് ഖാദിരിയ്യ ജുമാമസ്ജിദ്  ജാബിർ ഫൈസി  8.30 മണിക്ക്. അകലാട്  മൊയ്തീൻപള്ളി  അബ്ദുന്നാസർ ദാരിമി 7.30 മണി. അകലാദ് ഒറ്റയ്‌നി  ഉമർ ബിൻ ഖത്താബ്  മസ്ജിദ് ശരീഫ് ഫൈസി 8. മണിക്ക്. അകലാട് ഒറ്റയ്നി ബീച്ച് മസ്ജിദുന്നബവി  ഹമീദ് ബാഖവി 8.30. അകലാദ് നാലാംകല്ലു ഹാജിയാർ മസ്ജിദ്  അബ്ദുസ്സലാം ബദരി 8 മണിക്ക്. അകലാട് എം ഐ സി  ജുമാ മസ്ജിദ്  സുലൈമാൻ അൻവരി  രാവിലെ 7.30 എടക്കഴിയൂർ ഖാദിരിയ ജുമാ മസ്ജിദ് ഹാരിസ് ഫൈസി  8 മണി. എടക്കഴിയൂർ ജുമാമസ്ജിദ് മുഹമ്മദ് ദാരിമി അരിമ്പ്ര 8.30.

അന്താരാഷ്ട്ര നിലവാരത്തിലുള്ള സുഗന്ധദ്രവ്യങ്ങൾ കുറഞ്ഞ വിലയിൽ ലഭിക്കാൻ ഇപ്പൊൾ തന്നെ ബന്ധപ്പെടുക. ഓർഡർ നിങ്ങൾക്ക് വാട്സാപ്പിലോ 91 799 4987 599 അല്ലെങ്കിൽ ഈ വെബ്സൈറ്റ് ലിങ്കിലോ ചെയ്യാവുന്നതാണ് www.leparfum.in/leonara/shop/

Comments are closed.