mehandi new

തിരഞ്ഞെടുപ്പ് പരാജയം വെൽഫെയർ പാർട്ടിയുടെ തലയിൽ വെച്ച് രക്ഷപ്പെടാനാവില്ല – ചാവക്കാട് മണ്ഡലം കോൺഗ്രസ്സ് വൈസ് പ്രസിഡണ്ട്‌

fairy tale

ചാവക്കാട് : തദ്ദേശ സ്വയഭരണ തെരഞ്ഞെടുപ്പിൽ ചാവക്കാട് നഗരസഭയിൽ യു ഡി എഫിനേറ്റ പരാജയം വെൽഫയർ പാർട്ടിയുടെ തലയിൽ കെട്ടിവെക്കുന്നത് ന്യായീകരിക്കാൻ കഴിയില്ലെന്ന് കോൺഗ്രസ്സ് നേതാവ്.

planet fashion

ചാവക്കാട് മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി വൈസ് പ്രസിഡന്റ്‌ അനീഷ്‌ പാലയൂരാണ് കോൺഗ്രസ്സ് നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയത്.

ചിട്ടയായ പ്രവർത്തനം നടത്തുവാനോ ബ്ലോക്ക്‌ മണ്ഡലം തലത്തിൽ ഒരു തെരഞ്ഞെടുപ്പു കൺവെൻഷൻ സംഘടിപ്പിക്കാനോ യു ഡി എഫ് നേതൃത്വത്തിന് ആയില്ല.

തിരഞ്ഞെടുപ്പിനെ നേരിടുന്നതിന് യാതൊരു പണിയും എടുക്കാത്ത നേതൃത്വം പരാജയ കാരണം വെൽഫയർ പാർട്ടിയുടെ തലയിൽ വെച്ച് രക്ഷപ്പെടാൻ ശ്രമിക്കുകയാണ്.

ചാവക്കാട് നഗരസഭയിൽ നിലവിലുള്ള സീറ്റ്‌ പോലും നില നിർത്താൻ കഴിയാത്ത നേതൃത്വം പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കണം.

വാർഡ് തലം മുതൽ മേൽ കമ്മിറ്റി വരെ അഴിച്ചു പണി നടത്തി വരാനിരിക്കുന്ന നിയമസഭ തെരെഞ്ഞെടുപ്പിനെ നേരിടാൻ പാർട്ടിയെ സജ്ജമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Macare 25 mar

Comments are closed.