mehandi new

വൈദുതി ചാർജ്ജ് വർദ്ധന – യൂത്ത് കോൺഗ്രസ്സ് പ്രതിഷേധ സമരം സംഘടിപ്പിച്ചു

fairy tale

ഗുരുവായൂർ : പിണറായി സർക്കാരിൻ്റെ ജനദ്രോഹ വൈദുതി ചാർജ്ജ് വർദ്ധനയ്ക്കെതിരെ തൈക്കാട് ഗുരുവായൂർ ഇലക്ട്രിസിറ്റി ഓഫീസിന് മുമ്പിൽ ഗുരുവായൂർ മണ്ഡലം യൂത്ത് കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ സമരം നടത്തി. ജില്ലാ യൂത്ത് കോൺഗ്രസ്സ് നിർവാഹ സമിതി അംഗം പ്രതീഷ് ഓടാട്ടിൻ്റെ അധ്യക്ഷതയിൽ ചേർന്ന പ്രതിഷേധ സമരം ഗുരുവായൂർ നഗരസഭ പ്രതിപക്ഷ നേതാവ് കെ.പി.ഉദയൻ ഉൽഘാടനം ചെയ്തു.

planet fashion

ചാവക്കാട് നഗരസഭ പ്രതിപക്ഷ നേതാവ് കെ.വി.സത്താർ, ബ്ലോക്ക് കോൺഗ്രസ്സ് വൈസ് പ്രസിഡണ്ട് ബാലൻ വാറണാട്ട്, കെ.എസ്.യു ജില്ലാ സെക്രട്ടറി ഫായിസ് മുതൂവട്ടൂർ, ബാബുരാജ് ഗുരുവായൂർ എന്നിവർ സംസാരിച്ചു.യൂത്ത് കോൺഗ്രസ്സ് നേതാക്കളായ കെ. കെ. രഞ്ജിത്ത്, ആനന്ദ് രാമകൃഷ്ണൻ, ജോയൽ കാരക്കാട്, അനീഷ്. കെ. കെ, ശ്രീജിത്ത്‌ തിരുവെങ്കിടം, സുധി.എം. എസ്, യദുകൃഷ്ണൻ കെ. പി, ഹരികൃഷ്ണൻ, ബിൻഷ ബാബു എന്നിവർ പ്രതിഷേധ സമരത്തിന് നേതൃത്വം നൽകി

Macare health second

Comments are closed.