mehandi new

ആനത്തിമിംഗലം കരക്കടിഞ്ഞു – ചാവക്കാട് നഗരസഭ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ സംസ്കരിച്ചു

fairy tale

ബ്ലാങ്ങാട് : ചാവക്കാട് നഗരസഭയിലെ ദ്വാരക ബീച്ചിൽ അടിഞ്ഞ തിമിംഗലത്തിന്റെ അഴുകിയ ജഡം ചാവക്കാട് നഗരസഭ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരുടെ  നേതൃത്വത്തിൽ സംസ്കരിച്ചു.  ചാവക്കാട് സീനിയർ വെറ്റിനറി ഡോക്ടർ ശർമിള യുടെയും എരുമപെട്ടി ഫോറെസ്റ്റ് ഓഫീസിലെ ഉദ്യോഗസ്ഥന്മാരായ  സനോജ് യുഎസ്, റൈജോ ജോയ് എൻ, വൈശാഖ് കെ വി, അഷ്റഫ് പി എച്ച്, ഉണ്ണികൃഷ്ണൻ വി എസ് എന്നിവരുടെ മേൽനോട്ടത്തിൽ പോസ്റ്റ്മോർട്ട നടപടികൾ പൂർത്തിയാക്കിയ ശേഷമാണ്  കുഴിച്ചിടുന്നതിനുള്ള നടപടി ആരംഭിച്ചത്. നഗരസഭ സീനിയർ പബ്ലിക്  ഹെൽത്ത് ഇൻസ്പെക്ടർ ഷമീർ എം, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ശിവപ്രസാദ്, വസന്ത കെ വി  എന്നിവരും നേതൃത്വം നൽകി.

ഇന്നലെ ഉച്ചക്ക് ഒരുമണിയോടെ ചാവക്കാട് കടലിൽ കാണപ്പെട്ട തിമിംഗലത്തിന്റെ അഴുകിയ ജഡം ഇന്ന് പുലർച്ചെ ഒരുമണിയോടെയാണ് കരയ്ക്കണിഞ്ഞത്. പന്ത്രണ്ടു മീറ്റർ നീളമുള്ള ഭീമൻ തിമിംഗലത്തിനു 15 ടൺ ഭാരമെങ്കിലും കാണും. ഒരുമാസത്തിലധികം പഴക്കമുള്ള ജഡം, നീക്കം ചെയ്യാൻ പറ്റാത്തവിധം അഴുകിയിരുന്നു. ജെ സി ബി ഉപയോഗിച്ച് തീരത്ത് തന്നെ കുഴിയെടുത്ത് സംസ്കരിക്കുകയായിരുന്നു.

Royal footwear

Comments are closed.