mehandi new

ഇസ്രായേൽ ഭീകരത അവസാനിപ്പിക്കുക – മുസ്ലിം ലീഗ് ഫലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിയും സംഗമവും സംഘടിപ്പിച്ചു

fairy tale

അണ്ടത്തോട്: ഫലസ്തീനിലെ പിഞ്ചോമനകളെയും, സ്ത്രീകളെയുമടക്കം കൊന്നുതളളി സംഹാരതാണ്ഡവമാടുന്ന ഇസ്രായേല്‍ ഭീകരത അവസാനിപ്പിക്കാന്‍ ലോക രാഷ്ട്രങ്ങൾ ഇടപെടണം. പുന്നയൂര്‍ക്കുളം പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മറ്റി ഫലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിയും സംഗമവും സംഘടിപ്പിച്ചു.
മണ്ഡലം വൈസ് പ്രസിഡന്‍റ് വി മായിന്‍കുട്ടി ഉദ്ഘാടനം ചെയ്തു. അഹമ്മദ് കബീര്‍ ഫൈസി മുഖ്യ പ്രഭാഷണം നിര്‍വ്വഹിച്ചു.
മുസ്ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്‍റ് എ കെ മൊയ്തുണ്ണി അദ്ധ്യക്ഷത വഹിച്ചു.

planet fashion

എം സി അബ്ദു, വി കെ മുഹമ്മദ്, അഷ്റഫ് ചാലില്‍, കെ എച്ച് ആബിദ്, ഹുസൈന്‍ വലിയകത്ത്, ടി എം ഇല്യാസ്,ഷക്കീര്‍ പൂളക്കല്‍,ടി കെ സുലൈമാന്‍, സി ബി റഷീദ് മൗലവി, ഖാദര്‍ഹാജി പാപ്പാളി, സ്വാലിഹ് തേച്ചന്‍പുരക്കല്‍, ബക്കര്‍ പളളിപ്പാട്ട്, നാസര്‍ പുല്‍പ്രയില്‍, ഇര്‍ഷാദ് ടി എം,കെ, സി എം ബാദുഷ, റാസിക്ക് കെ എച്ച്, സി യു ഷക്കീര്‍, മുസ്തഫ പി എസ്, കെ കെ അബൂബക്കര്‍, ഇസ്മായില്‍, സക്കരിയ, ഹംസ, ഫൈസല്‍,എന്നിവര്‍ നേതൃത്വം നല്‍കി.
ജനറല്‍ സെക്രട്ടറി കെ എച്ച് റാഫി സ്വാഗതവും ,ട്രഷറര്‍ പി എസ് മനാഫ് നന്ദിയും പറഞ്ഞു.

Jan oushadi muthuvatur

Comments are closed.