വടക്കേക്കാട് : കൊച്ചനൂർ ഗവർമെന്റ് ഹയർ സെക്കൻ്ററി സ്കൂൾ അംഗണത്തിൽ നിർമിക്കുന്ന പച്ചക്കറിത്തോട്ടം ജൈവ കർഷക അവാർഡ് ജേതാവും കൊച്ചനൂർ സ്കൂളിൽ നിന്നും വിരമിച്ച മുൻ അധ്യാപികയുമായ സുനിത പി രവീന്ദ്രൻ പച്ചക്കറിതൈകൾ നട്ട് ഉദ്ഘാടനം ചെയ്തു. കൗൺസിൽ ഫോർ സയൻസ് ടെക്നോളജി ആൻഡ് എൻവയേണ്മെന്റ് കേരളയുടെ പരിസ്ഥിതി പഠന പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഗ്രീൻ വെജിറ്റബിൾ കൃഷി നടപ്പിലാക്കുന്നത്. പ്രധാന അദ്ധ്യാപിക സുമംഗലി , അധ്യാപകരായ അഞ്ജലി, ബ്ലെസി, വിദ്യാർത്ഥികൾ എന്നിവർ പങ്കെടുത്തു. പച്ചക്കറി തോട്ടത്തിന് വളമായി മണ്ണിര കമ്പോസ്റ്റും വെർമി കമ്പോസ്റ്റിനാവശ്യമായ മണ്ണിരയും മുൻ പി ടി എ പ്രസിഡണ്ടും ജൈവ കർഷകനുമായ ബിജു കണ്ടംപുള്ളി സ്കൂളിന് നൽകി.
Sign in
Sign in
Recover your password.
A password will be e-mailed to you.
Comments are closed.