mehandi new

കാറപകടത്തിൽ പരിക്കേറ്റ മകനെ കാണാനെത്തിയ പിതാവ് ആശുപത്രിയിൽ കുഴഞ്ഞു വീണു മരിച്ചു

fairy tale

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.4em” use_border_color=”off” border_color=”#ffffff” border_style=”solid”]

planet fashion

IMG_20190223_235915ചാവക്കാട്: കാറപകടത്തിൽ പരിക്കേറ്റ മകനെ കാണാനെത്തിയ പിതാവ് ചാവക്കാട് സ്വകാര്യ ആശുപത്രിയിൽ ആശുപത്രിയിൽ കുഴഞ്ഞു വീണു മരിച്ചു. ഇരട്ടപ്പുഴ സ്‌കൂളിന് സമീപം താമസിക്കുന്ന കിഴക്കൂട്ട് പ്രകാശ(51)നാണ് മരിച്ചത്.
വാഹനാപകടത്തില്‍ പരിക്കേറ്റ മകനെ കാണാന്‍ ആശുപത്രിയിലെത്തിയതായിരുന്നു ഇദ്ദേഹം.
വെള്ളിയാഴ്ച അര്‍ധരാത്രി ദേശീയപാതയില്‍ മുത്തമ്മാവ് സെന്ററില്‍ കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പ്രകാശന്റെ മകന്‍ പ്രജിത്തി(28)ന് പരിക്കേറ്റിരുന്നു.
നാളെ വിeദശത്തു പോകേണ്ടിരുന്ന പ്രിജിത്ത്
ബന്ധുവീടുകള്‍ സന്ദര്‍ശിച്ചു മടങ്ങുമ്പോഴായിരുന്നു അപകടം.
പ്രജിത്തിനോടൊപ്പം കാറിലുണ്ടായിരുന്ന ഇരട്ടപ്പുഴ മടേകടവ്  സ്വദേശികളായ ഷിജിത്ത്(28), സുമേഷ്(30) എന്നിവര്‍ക്കും അപകടത്തില്‍പെട്ട മറ്റേ കാറിലുണ്ടായിരുന്ന പെരുമ്പാവൂര്‍ സ്വദേശികളായ മുഹമ്മദ് സിയ(30), മുഹമ്മദാലി(42) എന്നിവര്‍ക്കും പരിക്കേറ്റിരുന്നു.
മകനെ കാണാനെത്തി ആശുപത്രിയിൽ കുഴഞ്ഞു വീണ പ്രകാശനെ വിദഗ്ദ്ധ  ചികിത്സക്കായി തൃശ്ശൂരിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരിക്കുകയായിരുന്നു.
മത്സ്യതൊഴിലാളിയായ പ്രകാശന്‍ പ്രളയസമയത്ത് ചാലക്കൂടിയില്‍ നടന്ന രക്ഷാപ്രവര്‍ത്തനത്തില്‍ സജീവാമായി പങ്കെടുത്തിരുന്നു.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

Ma care dec ad

Comments are closed.