mehandi new

സേവാദൾ സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട ചാവക്കാട് സ്വദേശി അനിത ശിവനെ മണത്തല മേഖല കോൺഗ്രസ്സ് കമ്മിറ്റി ആദരിച്ചു

fairy tale

ചാവക്കാട് : സേവാദൾ സംസ്ഥാന സെക്രട്ടറിമാരിൽ ഒരാളായി നിയമിതയായ അനിത ശിവനെ മണത്തല മേഖല കോൺഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അനുമോദിച്ചു. മണത്തല ബേബി റോഡ് കൂർക്കപറമ്പിൽ ദേവരാജന്റെ മകളാണ് അനിത. മഹിളാ കോൺഗ്രസ്സ് ഗുരുവായൂർ ബ്ലോക്ക് പ്രസിഡന്റ് രേണുക ടീച്ചർ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഗുരുവായൂർ ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി ജനറൽ സെക്രട്ടറി അഡ്വ തേർളി അശോകൻ അദ്ധ്യക്ഷത വഹിച്ചു. ചാവക്കാട് വനിതാ സഹകരണ സംഘം സീനിയർ ഡയറക്ടർ സുലോചന രാമചന്ദ്രൻ പൊന്നാട അണിയിച്ചു. താഹിറ റഫീക്ക്  കേക്ക് മുറിച്ച് മധുരം വിതരണം ചെയ്തു. മഹിളാ കോൺഗ്രസ്സ് ജില്ലാ സെക്രട്ടറിമാരായ സുബൈദ പാലക്കൽ,  ഷാലിമ സുബൈർ,  ഗുരുവായൂർ ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി ടി എച്ച് റഹീം,  ഐ എൻ ടി യു സി ചാവക്കാട് മണ്ഡലം പ്രസിഡന്റ്  പി ടി ഷൗകത്ത് അലി,  സി പി കൃഷ്ണൻ മാസ്റ്റർ, മഹിളാ കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറിമാർ റുക്കിയ ഷൗകത്ത്, ഷാഹിജ മുസ്തഫ,  ചാവക്കാട് മണ്ഡലം കർഷക കോൺഗ്രസ്സ് പ്രസിഡന്റ് അബ്ദുൾ സലാം കൊപ്പറ, മഹിളാ കോൺഗ്രസ്സ് ചാവക്കാട് മണ്ഡലം പ്രസിഡന്റ് ഷൈല നാസർ എന്നിവർ സംസാരിച്ചു.  സക്കീർ ഹുസൈൻ, മുസ്തഫ, നാസിം നാലകത്ത്, കെ എൻ സന്തോഷ്, രാജൻ പനക്കൽ, എ ആർ മിഥുൻ എന്നിവർ നേതൃത്വം വഹിച്ചു.

Ma care dec ad

Comments are closed.