
ചാവക്കാട് : തകർന്ന് പൊട്ടി പ്പൊളിഞ്ഞും വെള്ളവും ചളിയും മണ്ണും നിറഞ്ഞും വാഹന ഗതാഗതവും കാൽനട യാത്രക്കാർക്കും തീരാ ദുരിതം മാത്രം നൽകുന്ന ചാവക്കാട് മുതൽ വില്ലിയംസ് വരെയുള്ള ദേശീയ പാത ദേശീയ തോടായി പ്രഖ്യാപിക്കണം. ചാവക്കാട് ചേറ്റുവ റോഡിന്റെ ശോചനീയാവസ്ഥക്ക് ശാശ്വത പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് വെൽഫയർ പാർട്ടി ചാവക്കാട് ഒരുമനയൂർ സംയുക്ത കമ്മറ്റികളുടെ ആഭിമുഘ്യത്തിൽ പ്രധിഷേധ പ്രകടനം നടത്തി.
പൊട്ടിപ്പൊളിഞ്ഞ ഭാഗത്ത് കോറിപ്പൊടി കൊണ്ട് ഓട്ടയടച്ച് ജനങ്ങളുടെ കണ്ണിൽ പൊടിയിടുന്ന ചെപ്പടി വിദ്യകളിൽ നിന്ന് അധികാരികൾ പിന്തിരിയണമെന്ന് വെൽഫയർ പാർട്ടി ആവശ്യപ്പെട്ടു. മഴ പെയ്താൽ ചെളി നിറഞ്ഞ റോഡിൽ കാൽനട യാത്രക്കാർക്ക് നടക്കാൻ പോലും പറ്റാത്ത അവസ്ഥയാണ്. ചെളിയും വെള്ളവും റോഡിലെ പരിസര വീട്ടുകളിലേക്കും ഒലിച്ചിറങ്ങുന്നു. മഴ മാറി വെയിൽ വന്നാൽ പൊടി പടലങ്ങൾ മൂലം ഇരുചക്ര വാഹനങ്ങളിലെ യാത്ര ദുഷ്കരമാകുകയും ചെയ്യുന്നു. എത്രയും പെട്ടന്ന് ഇതിനൊരു പരിഹാരം കണ്ടില്ലെങ്കിൽ അടുത്ത സമര മുറയുമായി പാർട്ടി മുന്നോട്ടു പോകുമെന്ന് സമരം ഉദ്ഘാടനം ചെയ്തു കൊണ്ട് മണ്ഡലം പ്രസിഡന്റ് സി. ആർ. ഹനീഫ പറഞ്ഞു.

ചാവക്കാട് മുനിസിപ്പൽ ആക്ടിങ് പ്രസിഡന്റ് ആർ. കെ. സമീർ അധ്യക്ഷത വഹിച്ചു. പ്രവാസി വെൽഫയർ ജില്ലാ പ്രസിഡന്റ് പി. കെ. അക്ബർ, മണ്ഡലം സെക്രട്ടറി ഫൈസൽ ഉസ്മാൻ, കെ. വി. ഷിഹാബ്, സൈഫുദ്ധീൻ, ഇല്ലിയാസ് മുതുവട്ടൂർ എന്നിവർ സംസാരിച്ചു.
ചാവക്കാട് സെന്ററിൽ നിന്നും തങ്ങൾപ്പടി വരെ നടത്തിയ പ്രകടനത്തിന് സുഹൈൽ ഒരുമനയൂർ, മൊഹമ്മദലി തിരുവത്ര, മുംതാസ് കരീം, ഹസ്സൻ, എന്നിവർ നേതൃത്വം നൽകി.

അന്താരാഷ്ട്ര നിലവാരത്തിലുള്ള സുഗന്ധദ്രവ്യങ്ങൾ കുറഞ്ഞ വിലയിൽ ലഭിക്കാൻ ഇപ്പൊൾ തന്നെ ബന്ധപ്പെടുക. ഓർഡർ നിങ്ങൾക്ക് വാട്സാപ്പിലോ
https://wa.me/917994987599?text=Hi
അല്ലെങ്കിൽ ഈ വെബ്സൈറ്റ് ലിങ്കിലോ ചെയ്യാവുന്നതാണ്
www.leparfum.in/leonara/shop/

Comments are closed.