Header

കടപ്പുറം നിവാസികളുടെ ദുരിതങ്ങൾക്ക്‌ ശാശ്വത പരിഹാരം കാണുക – യൂത്ത് ലീഗ് തീരദേശ നൈറ്റ് മാർച്ച്‌ സംഘടിപ്പിച്ചു

ചാവക്കാട് : കടൽക്ഷോഭം മൂലം തീരദേശത്തെ ജനങ്ങൾ അനുഭവിക്കുന്ന ദുരിതങ്ങൾക്ക്‌ ശാശ്വതമായ പരിഹാരം കാണുക, തീരദേശ ഹൈവേയുടെ ഭാഗമായി ഭൂമിയും വീടും നഷ്ടപ്പെടുന്ന കുടുംബങ്ങളുടെ ആശങ്കകൾ പരിഹരിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് മുസ്‌ലിം യൂത്ത് ലീഗ് കടപ്പുറം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ കടപ്പുറത്ത് തീരദേശ നൈറ്റ് മാർച്ച് സംഘടിപ്പിച്ചു.

തീരദേശ ഹൈവേയുമായി ബന്ധപ്പെട്ട് ഭൂമിയും വീടും നഷ്ടപ്പെടുന്ന കുടുംബങ്ങൾ മാന്യമായ നഷ്ട്പരിഹാര പാക്കേജ് സർക്കാർ പ്രഖ്യാപിക്കണമെന്നും, ജനവാസ മേഖലയെ ഒഴിവാക്കി, അലൈൻന്മെന്റിൽ മാറ്റം വരുത്തി നിലവിലുള്ള തീരദേശ റോഡിനോട് ചേർന്ന് ഹൈവേ നിർമ്മിക്കണമെന്നും യൂത്ത് ലീഗ് ആവശ്യപ്പെട്ടു.

മുസ്‌ലിം യൂത്ത് ലീഗ് പഞ്ചായത് പ്രസിഡന്റ് ബി. കെ സുബൈർ തങ്ങൾ മാർച്ച് ഫ്ലാഗ് ഓഫ് ചെയ്തു.
മുസ്‌ലിം ലീഗ് മണ്ഡലം ജന.സെക്രട്ടറി പി. വി ഉമ്മർകുഞ്ഞി മുഖ്യ പ്രഭാഷണം നടത്തി
മാർച്ചിന് ശേഷം മുനക്കകടവിൽ ചേർന്ന പ്രതിഷേധയോഗം യൂത്ത് ലീഗ് ജില്ലാ ജന. സെക്രട്ടറി നൗഷാദ് തെരുവത്ത് ഉദ്‌ഘാടനം ചെയ്തു.

യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡന്റ് ടി.ആർ ഇബ്‌റാഹിം അധ്യക്ഷത വഹിച്ചു. മുസ്‌ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് പി.കെ അബൂബക്കർ, പഞ്ചായത്ത് ജന.സെക്രട്ടറി പി.എം മുജീബ്, ട്രഷറർ സൈദുമുഹമ്മദ് പോക്കാകില്ലത്ത്, മണ്ഡലം സെക്രട്ടറിമാരായ പി.എം മുജീബ്, വി.എം മനാഫ്, എ.ഇച്ച് സൈനുൽ, സ്റ്റേറ്റ് കൗണ്സിലർ ആർ.കെ ഇസ്മായിൽ, യൂത്ത് ലീഗ് പഞ്ചായത്ത് ജന.സെക്രട്ടറി പി.എ അഷ്‌കർഅലി, ട്രഷറർ പി.കെ അലി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഹസീന താജുദ്ധീൻ, സാലിഹ ഷൌക്കത്ത്, ശുഭജയൻ, സുനിത പ്രസാദ്, അബ്ദുൽഗഫൂർ എന്നിവർ സംസാരിച്ചു.

യൂത്ത് ലീഗ് നേതാക്കളായ ആരിഫ് വട്ടേക്കാട്, മുനീർ കടവിൽ, ഹകീം കുമാരൻപടി, റിയാസ് പൊന്നാക്കാരൻ, ഷബീർ പുതിയങ്ങാടി, ഷൌക്കത്ത്‌ തൊട്ടാപ്പ്, മുഹമ്മദ് നാസിഫ്, സി.എ അജ്മൽ, നുഹ്‌മാൻ ഷിബിലി എന്നിവർ തീരദേശ നൈറ്റ് മാർച്ചിന് നേതൃത്വം നൽകി.

thahani steels

Comments are closed.