മീൻ ലോറിയും ബൈക്കും കൂട്ടിയിടിച്ച് അപകടം – ബൈക്ക് യാത്രികന് ഗുരുതരമായി പരിക്കേറ്റു

കടപ്പുറം : മീൻ ലോറിയും ബൈക്കും കൂട്ടിയിടിച്ച് അപകടം. ഗുരുതരമായ പരിക്കേറ്റ ചാലക്കുടി സ്വദേശിയും അഞ്ചങ്ങാടി വെളിച്ചെണ്ണ പടിയിൽ താമസക്കാരനുമായ ബൈക്ക് യാത്രികൻ സുലൈമാൻ വീട്ടിൽ ആഷിക് (36)നെ ചേറ്റുവയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് വിദഗ്ധ ചികിത്സക്കായി തൃശൂരിലേക്കും കൊണ്ടുപോയി.

മൂന്നാംകല്ല് ഭാഗത്തേക്ക് പോയിരുന്ന ലോറിയും ചേറ്റുവ മൂന്നാംകല്ലിൽ നിന്ന് അഞ്ചങ്ങാടിയിലേക്ക് വന്നിരുന്ന ബൈക്കും തമ്മിൽവട്ടേക്കാട് സെന്ററിൽ വെച്ചാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ ബൈക്ക് യാത്രികൻ ലോറിയുടെ ഗ്ലാസിലേക്ക് തെറിച്ചുവീണു. ചാവക്കാട് റിപ്പോർട്ടർ ആംബുലൻസ് പ്രവർത്തകരാണ് ആശുപത്രിയിൽ എത്തിച്ചത്. ഇന്ന് വൈകിട്ട് 6. 30 നായിരുന്നു അപകടം.

Comments are closed.