
തിരുവത്ര : വാഹനാപകടത്തെ തുടർന്നു പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന മത്‍സ്യത്തൊഴിലാളി മരിച്ചു. തിരുവത്ര കോട്ടപ്പുറം ചാലിൽ പരേതനായ മുഹമ്മദ് മകൻ നസീർ (48)ആണ് മരിച്ചത്.

നസീർ സഞ്ചരിച്ചിരുന്ന ബൈക്കിൽ മിനിബസ്സ് ഇടിച്ചായിരുന്നു അപകടം. കഴിഞ്ഞ വ്യാഴാഴ്ച്ച ഡിസംബർ 23 ന് ചേറ്റുവ പാലത്തിനു സമീപം ദേശീയ പാതയിലാണ് അപകടം സംഭവിച്ചത്. തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് മരണം.
ഭാര്യ: ബുഷറ,
മക്കൾ: ഷബീബ്, ഷമീം, ഷഹനാസ്. മരുമകൻ: സനൂപ്.

Comments are closed.