mehandi new

മത്സ്യത്തൊഴിലാളി ഫെഡറേഷൻ എസ് എസ് എൽ സി ക്ക് ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു

fairy tale

തിരുവത്ര : മത്സ്യത്തൊഴിലാളി ഫെഡറേഷൻ സിഐടിയു പുത്തൻ കടപ്പുറം യൂണിറ്റ് എസ് എസ് എൽ സി ക്ക് ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു.  മെയ് 29, 30, 31 തീയതികളിലായി ചാവക്കാട് നടക്കുന്ന സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നടന്ന പ്രവർത്തക കൺവെൻഷനിലാണ് വിദ്യാർത്ഥകൾക്ക് പുരസ്കാരം നൽകി ആദരിച്ചത്.  പുത്തൻകടപ്പുറം ഇഎംഎസ് നഗറിൽ നടന്ന കൺവെൻഷൻ ഗുരുവായൂർ എംഎൽഎയും യൂണിയൻ ജില്ലാ സെക്രട്ടറിയുമായ എൻ കെ അക്ബർ ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡണ്ട് ടി എം ഹനീഫ അധ്യക്ഷത വഹിച്ചു. 

planet fashion

ജില്ലാ കമ്മിറ്റി അംഗം ടി എ അബൂബക്കർ, ബ്രാൻഡ് സെക്രട്ടറി തയ്യിൽ മുസ്തഫ, യൂണിയൻ ഇഎംഎസ് നഗർ യൂണിറ്റ് സെക്രട്ടറി സി. എം നൗഷാദ്, ഷാഹു കൂരാറ്റിൽ  എന്നിവർ സംസാരിച്ചു.

Comments are closed.