എടക്കഴിയൂര്‍ നേര്‍ച്ചക്കിടെ സംഘര്‍ഷം – അഞ്ച് പേര്‍ അറസ്റ്റില്‍
[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.2em” use_border_color=”off” border_color=”#ffffff” border_style=”solid”]
ചാവക്കാട്: എടക്കഴിയൂര്‍ ചന്ദനകുടം നേര്‍ച്ചക്കിടെയുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് അഞ്ച് പേരെ ചാവക്കാട് പോലീസ് അറസ്റ്റ് ചെയ്തു. ചാവക്കാട് പുന്ന സ്വദേശികളായ പുതുവീട്ടില്‍ നൗഷാദ്(39), താഴിശ്ശേരി ഗിരീഷ്(38), കണ്ടംപുള്ളി രാജേഷ്(40), മമ്മസ്രായില്ലത്ത് സനൂപ്(26), പുഴങ്ങരയില്ലത്ത് സുഹാജ്(30) എന്നിവരെയാണ് ചാവക്കാട് സി.ഐ കെ.ജി.സുരേഷ്, എസ്.ഐ എം.കെ.രമേഷ് എന്നിവരടങ്ങിയ സംഘം അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച്ച പുലര്‍ച്ചെ 1.30-ഓടെ എടക്കഴിയൂര്‍ അഫയന്‍സിന്റെ കാഴ്ച്ച എഴുന്നള്ളിപ്പിനു ശേഷം എടക്കഴിയൂര്‍ ജുമാഅത്ത് പള്ളിക്ക് തെക്ക് ഭാഗത്താണ് ഇരു വിഭാഗങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടിയത്. പുന്നയില്‍ നിന്നെത്തിയവരും എടക്കഴിയൂരിലുള്ള ചില യുവാക്കളും തമ്മിലാണ് സംഘര്‍ഷമുണ്ടായത്. ഇതില്‍ പുന്നയില്‍ നിന്നെത്തിയ സംഘത്തിലെ അഞ്ച് പേരെയാണ് അറസ്റ്റ് ചെയ്തത്. ഇരു വിഭാഗങ്ങളും തമ്മില്‍ കാഴ്ച്ചക്കിടയില്‍ നടന്ന വാക്ക് തര്‍ക്കം പിന്നീട് സംഘട്ട’നത്തിലേക്ക് വഴിമാറുകയായിരുന്നു. സംഘട്ടനത്തില്‍ മൂന്ന്‍ പേര്‍ക്ക് പരിക്കേറ്റിരുന്നു. തിക്കിലും തിരക്കിലും പെട്ട് സ്ത്രീകളും വയോധികരുമുള്‍പ്പടെ നിരവധി പേര്‍ക്ക് നിസാരമായ പരിക്കേല്‍്ക്കുകയും ചെയ്തിരുന്നു. പൊലീസെത്തി ലാത്തി വീശിയതോടെയാണ് സംഘട്ടനം രൂക്ഷമാകാതെ അവസാനിച്ചത്. പ്രതികളെ കോടിതിയില്‍ ഹാജരാക്കി. എ.എസ്.ഐ അനില്‍ മാത്യു, ഷെജീര്‍, ലോഫിരാജ് എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.
[/et_pb_text][/et_pb_column][/et_pb_row][/et_pb_section]
Comments are closed.