വീട്ടിൽ നിർത്തിയിട്ടിരുന്ന കാറുകളും ബൈക്കുകളും അജ്ഞാതർ തീയിട്ടു

അകലാട് : വീട്ടിൽ നിർത്തിയിട്ടിരുന്ന
രണ്ടു കാറുകളും മൂന്നു ബൈക്കുകളും കത്തി നശിച്ചു. ഒറ്റയിനി ബീച്ച് റോഡിൽ കാട്ടപറമ്പിൽ സുലൈമാൻ്റെ വീട്ടുവളപ്പിൽ നിർത്തിയിട്ടിരുന്ന വാഹനങ്ങൾക്കാണ് അജ്ഞാതർ തീവച്ചത്.
ഇന്ന് പുലർച്ചെ 2.30നാണ് സംഭവം. വീടിന്റെ മുൻവശത്തു നിന്നും തീ കണ്ട് നോക്കിയപ്പോഴാണ് വീട്ടുകാർ വാഹനങ്ങൾ കത്തുന്നത് കണ്ടത്.

ലാൻസർ, എക്സ് യു വി കാറുകളും ഹിമാലയ, എഫ് സെഡ്, സ്കൂട്ടി ബൈക്കുകളും മാണ് കത്തിനശിച്ചത്.
അഞ്ചുവാഹനങ്ങളും പൂർണമായി കത്തി നശിച്ചു. അഗ്നിബാധയിൽ വീടിനും നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്
സുലൈമാൻ്റെ മകളുടെ ഭർത്താവ് എടക്കഴിയൂർ സ്വദേശി കുളങ്ങര വീട്ടിൽ ജമാലുവിൻ്റെയും സുലൈമാൻ്റെ അടുത്ത ബന്ധുക്കളുടെയും ഉടമസ്ഥതയിലുള്ളതാണ് വാഹനങ്ങൾ
വടക്കേക്കാട് പോലീസ് സംഭവ സ്ഥലത്തെത്തി അന്വേഷണം നടത്തി വരുന്നു. കൂടുതൽ തെളിവെടുപ്പിനായി ഫോറൻസിക് വിഭാഗം സ്ഥലത്തെത്തും.
പ്രതികളെ ഉടൻ കണ്ടെത്തുമെന്ന് സി ഐ അമൃത് രംഗൻ പറഞ്ഞു.

Comments are closed.