mehandi new

ഗുരുവായൂരിലെ അഞ്ച് വനിതകൾക്ക് വൈ എം സി എ യുടെ ശ്രേഷഠ വനിതാ പുരസ്കാരം

fairy tale

ഗുരുവായൂർ : വൈ എം സി എ ഗുരുവായൂർ ചാപ്റ്റർ ഗുരുവായൂരിലെ അഞ്ച് വനിതകൾക്ക് സാമൂഹിക സേവന രംഗത്തെ സമഗ്ര സംഭാവനകൾ മുൻനിറുത്തി ശ്രേഷഠ വനിതാ പുരസ്കാരം നൽകി ആദരിച്ചു. വനിതാ ദിനത്തിനോടാനുബന്ധിച്ച് ഗുരുവായൂർ ലിറ്റിൽ ഫ്ലവർ കോളജ് ഓഡിറ്റോറിയത്തിൽ വെച്ചു നടന്ന ചടങ്ങിൽ പ്രഥമ ഗുരുവായൂർ നഗരസഭ ചെയർ പേഴ്സൺ പ്രൊഫ. ശാന്തകുമാരി, എൽ എഫ് കോളജ് പ്രിൻസിപ്പാൾ റവ. സി.ഡോ. ജീസ്മ തെരസ, ഇൻസൈറ്റ് സ്പെഷൽ സ്കൂൾ പ്രിൻസിപ്പാൾ ഫരീദാ ഹംസ, മാധ്യമ പ്രവർത്തക പാർവ്വതി കെ എസ്, വൈ എം സി എ വനിത ഫോറം പ്രസിഡന്റ് നീന ജോൺസൺ എന്നിവർക്ക് ശ്രേഷ്ഠ വനിതാ പുരസ്‌കാരം സമ്മാനിച്ചു.

ചാവക്കാട് വിദ്യാഭ്യാസ ഓഫീസർ കെ അജിതാ കുമാരി ഉദ്ഘാടനം ചെയ്തു. വൈ എം സി എ പ്രസിഡന്റ് ബാബു വർഗീസ് അദ്ധ്യക്ഷത വഹിച്ചു.
സെക്രട്ടറി ജിഷോ എസ് പുത്തൂർ സ്വാഗതവും വിമൻസ് ഫോറം സെക്രട്ടറി ടെസ് ജെയ്സൺ നന്ദിയും പറഞ്ഞു.
സബ് റീജിയൻ ചെയർമാൻ ജോൺസൺ മാറോക്കി, സി ഡി ജോൺസൺ, ജോസ് ലൂയീസ്, തോംസൺ വാഴപ്പിള്ളി എന്നിവർ ആശംസകൾ നേർന്നു.
വി പി ജോസ്, പോളി ഫ്രാൻസീസ്, ലാം ഗോസ് സി എ, ജോമോൻ ചുങ്കത്ത്, ജോജു ജോർജ്, ലോറൻസ് എൻ കെ, ലീന ഷാജു, ജിസി ലോറൻസ് എന്നിവർ നേതൃത്വം നൽകി.
വൈ എം സി എ പ്രസിഡന്റ് ബാബു വർഗീസ് അദ്ധ്യക്ഷത വഹിച്ചു.

ഫോട്ടോ : ശ്രേഷ്ഠ വനിതാ പുരസ്കാരം ജില്ലാ വിദ്യാഭ്യാസ ഓഫീസർ അജിതാകുമാരിയിൽ. നിന്നും ഏറ്റുവാങ്ങുന്ന ഇൻസൈറ്റ് സ്പെഷൽ സ്കൂൾ പ്രിൻസിപ്പാൾ ഫരീദാ ഹംസ

Royal footwear

Comments are closed.