കൊടിയേറി – പാവറട്ടി തിരുനാൾ മെയ് 9,10,11 തീയതികളിൽ

പാവറട്ടി: സെൻ്റ് ജോസഫ്സ് തീർത്ഥകേന്ദ്രത്തിലെ വിശുദ്ധ യൗസേപ്പിതാവിന്റെ നൂറ്റിനാൽപ്പത്തി ഒമ്പതാം മാധ്യസ്ഥ്യ തിരുനാളിന് കൊടിയേറി. വിശ്വാസത്തിന്റെയും പ്രത്യാശയുടെയും വിശുദ്ധ യൗസേപ്പിതാവിന്റെ പരിലാളനയുടെയും ദിനങ്ങൾ സമ്മാനിക്കുന്ന തിരുനാളിന് തുടക്കം കുറിച്ചു കൊണ്ട് തീർത്ഥകേന്ദ്രം റെക്ടർ ഡോ. ഫാ. ആന്റണി ചെമ്പകശ്ശേരി ആശിർവദിച്ച ശേഷം വിശ്വാസികളെ സാക്ഷിയാക്കി കൊടിയേറ്റം നിർവഹിച്ചു. പ്രാർത്ഥനകളും, താളമേളങ്ങളും, 149 കതിനവെടിയുടെ ആരവങ്ങളും കൊടിയേറ്റത്തിന് അകമ്പടിയായി.

രാവിലെ 5.30 ന് വി. അന്തോണീസിൻ്റെ കപ്പേളയിൽ വെച്ച് അർപ്പിച്ച ദിവ്യബലിക്ക് റെക്ടർ ഫാ. ആന്റണി ചെമ്പകശ്ശേരി മുഖ്യ കാർമികനായി. ഫാ.ഗോഡ് വിൻ കിഴക്കുടൻ, ഫാ. ലിവിൻ കുരുതുകുളങ്ങര എന്നിവർ സഹകാർമികരായി. ട്രസ്റ്റിമാരായ ഒ. ജെ. ഷാജൻ, കെ ജെ വിൻസെന്റ്, പിയൂസ് പുലിക്കോട്ടിൽ, വിൽസൺ നീലങ്കാവിൽ, കുടുംബ കൂട്ടായ്മ ഏകോപന സമിതി കൺവീനർ സേവിയർ അറക്കൽ, പ്രതിനിധി യോഗം സെക്രട്ടറി ജോബി ഡേവിഡ്, പി ആർ ഒ റാഫി നീലങ്കാവിൽ, ഭക്ത സംഘടന ഏകോപന സമിതി കൺവീനർ സി. വി. സേവിയർ, വിവിധ കമ്മിറ്റി കൺവീനർമാരായ സുബിരാജ് തോമസ്, വി. എൽ. ഷാജി, ജോൺ ഒ. പുലിക്കോട്ടിൽ എന്നിവർ നേതൃത്വം നൽകി. മെയ് 9,10,11 തിയതികളിലാണ് പ്രസിദ്ധമായ പാവറട്ടി തിരുനാൾ.

Comments are closed.