mehandi banner desktop
Chavakkad online

മമ്മിയൂർ എൽ എഫി ൽ ഫുട്ബോൾ ആരവം; പെനാൽറ്റി ഷൂട്ടൗട്ട് മത്സരം സംഘടിപ്പിച്ചു

fairy tale

മമ്മിയൂർ: ലോകകപ്പ് ഫുട്ബോൾ ആവേശത്തിന്റെ ഭാഗമായി മമ്മിയൂർ എൽ.എഫ്.സി.ജി.എച്ച്.എസ്.എസിൽ (LFCGHSS) പെനാൽറ്റി ഷൂട്ടൗട്ട് മത്സരം സംഘടിപ്പിച്ചു. വിദ്യാലയത്തിലെ മുൻ കായിക അധ്യാപിക സിസ്റ്റർ കാനൂട്ട് മത്സരങ്ങളുടെ ഉദ്ഘാടനം നിർവഹിച്ചു. ഹെഡ്മിസ്ട്രസ് സിസ്റ്റർ കീർത്തന, കായിക അധ്യാപിക പി ജെ ജിഷ, മറ്റ് അധ്യാപകർ, വിദ്യാർത്ഥികൾ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. ലോകകപ്പ് ഫുട്ബോളിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് വിദ്യാർത്ഥികളും അധ്യാപകരും ആവേശത്തോടെയാണ് മത്സരത്തിൽ പങ്കെടുത്തത്.

planet fashion

Comments are closed.