mehandi banner desktop
Chavakkad online

എടക്കഴിയൂർ ഈവാനുൽ ഉലൂം മദ്രസ്സയുടെ ആഭിമുഖ്യത്തിൽ പരിസ്ഥിതി ദിനാചരണം

Ft

എടക്കഴിയൂർ: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് എടക്കഴിയൂർ ഈവാനുൽ ഉലൂം മദ്രസ്സയുടെ ആഭിമുഖ്യത്തിൽ പരിസ്ഥിതി ദിനാചരണവും വൃക്ഷത്തൈ നടീലും സംഘടിപ്പിച്ചു. പ്രകൃതി സംരക്ഷണത്തിന്റെ പ്രാധാന്യം വിളിച്ചോതിക്കൊണ്ട് മദ്രസ്സാ അങ്കണത്തിൽ ഭാരവാഹികളും അധ്യാപകരും ചേർന്ന് വിവിധയിനം തൈകൾ നട്ടുപിടിപ്പിച്ചു.​മദ്രസ്സ പ്രസിഡണ്ട് മാമ്മൂട്ടി ഹാജി, സെക്രട്ടറി ബഷീർ മോഡേൺ എന്നിവർ ചേർന്ന് വൃക്ഷത്തൈ നടീൽ ഉദ്ഘാടനം ചെയ്തു. അക്കാദമി ചെയർമാൻ വീരാൻകുട്ടി പള്ളിപ്പറമ്പിൽ, പ്രദേശത്തെ ആശാവർക്കർ ഷെബി, സദർ മുഅല്ലിം നഹാസ്, കരീം അസ്ലമി എന്നിവർ ചടങ്ങിൽ സംബന്ധിക്കുകയും പരിസ്ഥിതി ദിന സന്ദേശം പങ്കുവെക്കുകയും ചെയ്തു.​മദ്രസ്സ കമ്മിറ്റി ഭാരവാഹികളായ:​ഫൈസൽ തഹാനി, ​ഖലീൽ, എ വി ​ജമാൽ, കെ ​മൊയ്തുണ്ണി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. നട്ട തൈകൾ മികച്ച രീതിയിൽ പരിപാലിക്കാനുള്ള ക്രമീകരണങ്ങളും കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉറപ്പുവരുത്തിയിട്ടുണ്ട്.

Jan oushadi

Comments are closed.