mehandi banner desktop
Chavakkad online

പരിസ്ഥിതി ദിനം: ‘നല്ല നാല് വർത്തമാന’വുമായി ചാവക്കാട് നഗരസഭ

Ft

ചാവക്കാട്: ലോക പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് ‘നല്ല നാല് വർത്തമാനം’ ക്യാമ്പയിന്റെ ഭാഗമായി ചാവക്കാട് നഗരസഭയിൽ പ്രത്യേക കൗൺസിൽ യോഗം ചേർന്നു. നഗരസഭാ ചെയർപേഴ്സന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ പരിസ്ഥിതി സംരക്ഷണം, ഖരമാലിന്യ സംസ്കരണം, മാലിന്യ നിർമാർജനം എന്നീ സുപ്രധാന വിഷയങ്ങൾ വിശദമായി ചർച്ച ചെയ്തു.നഗരസഭയെ കൂടുതൽ പരിസ്ഥിതി സൗഹൃദമാക്കുന്നതിനുള്ള വിപുലമായ പദ്ധതികൾക്കാണ് യോഗം രൂപം നൽകിയത്. നഗരസഭയിലെ ക്ലീൻ സിറ്റി മാനേജർ ദിലീപ് ബി. ഖരമാലിന്യ പരിപാലന ചട്ടങ്ങളെക്കുറിച്ച് യോഗത്തിൽ വിശദീകരണം നൽകുകയും കൗൺസിൽ അംഗങ്ങളുടെ സംശയങ്ങൾക്ക് മറുപടി നൽകുകയും ചെയ്തു.പരിസ്ഥിതി ദിനമായ ജൂൺ 5 മുതൽ ജൂൺ 12 വരെയുള്ള ഒരാഴ്ചക്കാലം നഗരസഭാ പരിധിയിൽ വിപുലമായ പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളാണ് വിഭാവനം ചെയ്തിരിക്കുന്നത്. ഈ പ്രവർത്തനങ്ങൾ കൃത്യതയോടെ ഏകോപിപ്പിക്കുന്നതിനായി പ്രത്യേക ‘ആക്ഷൻ പ്ലാനും’ കൗൺസിൽ യോഗം തയ്യാറാക്കിയിട്ടുണ്ട്. വരും ദിവസങ്ങളിൽ പൊതുജന പങ്കാളിത്തത്തോടെയുള്ള ശുചീകരണ-മാലിന്യ നിർമാർജന പ്രവർത്തനങ്ങൾ നഗരസഭയിൽ സജീവമാകും.നഗരസഭാ ഹാളിൽ നടന്ന യോഗത്തിൽ വിവിധ ജനപ്രതിനിധികൾ, നഗരസഭയിലെ വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

Jan oushadi

Comments are closed.