mehandi new

കേരള യൂത്ത് ലീഗ്, ഐ ലീഗ് ടൂർണമെന്റ് ലേക്ക് ഫുട്ബോൾ ടീം സെലക്ഷൻ ജൂൺ 11 ന് മുതുവട്ടൂരിൽ

fairy tale

planet fashion

ഗുരുവായൂർ : കേരള യൂത്ത് ലീഗ് , അക്കാദമി ഐ ലീഗ്, തുടങ്ങിയ പ്രമുഖ ടൂർണ്ണമെന്റിൽ കളിക്കുന്നതിനുള്ള ഗുരുവായൂർ സ്പോർട്ട്സ് അക്കാദമി (ജിഎസ്എ) ഫുട്ബാൾ ടീമിലേക്കുള്ള 2022 – 23 വർഷത്തേക്കുളള ഫൈനൽ സെലക്ഷൻ ജൂൺ 11 ന് ശനിയാഴ്ച കാലത്ത് 7 മണിക്ക് ഗുരുവായൂർ – മുതുവട്ടൂർ  ഹയർ സെക്കണ്ടറി സ്ക്കൂൾ ഗ്രൗണ്ടിൽ വെച്ച് നടക്കും.  ഗുരുവായുരിന് പത്ത് കിലോമീറ്റർ പരിധിയിലുള്ളവർക്ക് മുൻഗണന.  തുടർ പരിശീലനം ഗുരുവായൂരിൽ വെച്ചായിരിക്കും. 

അണ്ടർ 11,  2012നും 13നും ഇടയിൽ ജനിച്ചവർ 
അണ്ടർ 13. 2010-11,
അണ്ടർ 15. -2008 – 2009,
അണ്ടർ 18. 2005, 2006, 2007,
വർഷങ്ങളിൽ ജനിച്ചവർക്കാണ് സെലക്ഷൻ നൽകുന്നത്. റെജിസ്ട്രേഷൻ ഫീ ഇല്ല. കഴിവുള്ളവരെ മാത്രമേ  സെലക്ഷനിൽ പങ്കെടുപ്പിക്കുകയുളളൂ.
നല്ല കഴിയുള്ളവർക്ക് സൗജന്യ പരിശീലനം നൽകും.

സെലക്ഷൻ കിട്ടുന്നവർ ആഴ്ചയിൽ നാല് ദിവസം ക്യാമ്പിൽ വരേണ്ടിവരും.
അവധി ദിവസങ്ങൾക്കു പുറമേ രണ്ടു പ്രവർത്തി ദിവസങ്ങളിലും ക്യാമ്പ് ഉണ്ടാകും. പ്രവർത്തി ദിവസങ്ങളിൽ സ്കൂൾ അവസാനിച്ചതിനു ശേഷം വൈകുന്നേരം 4. 45 നായിരിക്കും പരിശീലനം. അണ്ടർ 18 ബാച്ചിന് ജൂലായ്, ആഗസ്ത്, സെപ്തംബർ മാസങ്ങളിൽ കാലത്ത് 6 മണിക്കായിരിക്കും പരിശീലനം.
7.30 ന് അവസാനിക്കും.
ഈ വ്യവസ്ഥകൾ അംഗീകരിക്കുവാൻ കഴിയുന്നവരെ മാത്രമേ സെലക്ഷന് പങ്കെടുപ്പിക്കുകയുള്ളൂ.

ബന്ധപ്പെടേണ്ട നമ്പർ : 9539512589, 8848215588

Jan oushadi muthuvatur

Comments are closed.