
ചാവക്കാട് : ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡണ്ടും മുസ്ലിം ലീഗ് നേതാവുമായ എം എ അബൂബക്കർ ഹാജി നിര്യാതനായി.

മുസ്ലിംലീഗ് കടപ്പുറം പഞ്ചായത്ത് മുൻ പ്രസിഡണ്ടായിരുന്ന അദ്ദേഹം നിലവിൽ വട്ടേക്കാട് എയ്ഡഡ് യു.പി.സ്ക്കൂൾ മാനേജർ, വട്ടേക്കാട് മഹല്ല് കമ്മിറ്റി പ്രസിഡണ്ട് എന്നീ സ്ഥാനങ്ങൾ വഹിച്ചുവന്നു.
പരേതനായ പിതാവ് മൊയ്തുണ്ണി ഹാജി കടപ്പുറം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ടായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
മാതാവ് പാത്തുമോൾ കടപ്പുറം ഗ്രാമ പഞ്ചായത്ത് മെമ്പറായും പ്രവർത്തിച്ചിട്ടുണ്ട്.
ഭാര്യ: യസീല.
മക്കൾ: റാബിയത്തുൽ അദബിയ, റിസവിൻ, റിഷാൽ.
മരുമക്കൾ : ഇജാസ്, ഹിജാസ്, അംമ്‌ന.

Comments are closed.