mehandi new

കണ്ടയിന്റ്മെന്റ് സോണുകളിലെ പഴം പച്ചക്കറി പലചരക്ക് കടകൾ നിയന്ത്രണങ്ങൾക്ക് വിധേയമായി തുറക്കും – പോലീസ്

fairy tale

ചാവക്കാട് : കണ്ടയിന്റ്മെന്റ് സോണുകളിലെ പഴം പച്ചക്കറി പലചരക്ക് കടകൾ നിയന്ത്രണങ്ങൾക്ക് വിധേയമായി തുറക്കുമെന്ന് ചാവക്കാട് പോലീസ് അറിയിച്ചു.

planet fashion

നേരത്തെ ജില്ലാകളക്ടർ ഇറക്കിയ സർക്കുലറിൽ കണ്ടയിന്റ്മെന്റ് സോണുകളിൽ പച്ചക്കറി, പലചരക്ക് കടകൾ ഉൾപ്പെടെ അടച്ചിടണം എന്ന് നിർദേശിച്ചിരുന്നു.

നിയന്ത്രണങ്ങൾക്ക് വിധേയമായിരിക്കും കടകൾ തുറക്കുക എന്ന് പോലീസ് പറഞ്ഞു. നഗരത്തിലെ എല്ലാ പലചരക്ക് പച്ചക്കറി കടകളും ഒരുമിച്ച് തുറക്കുന്ന അവസ്ഥ ഉണ്ടാകില്ലെന്നും നാളത്തെ യോഗത്തിന് ശേഷം ഇത് സംബന്ധിച്ച കൃത്യത വരുമെന്നും പോലീസ് പറഞ്ഞു.

ചാവക്കാട് നഗരസഭ, കടപ്പുറം, പാവറട്ടി, വെങ്കിടങ്, പുന്നയൂർക്കുളം പഞ്ചായത്തുകൾ നാളെ മുതൽ കണ്ടയിന്റ്മെന്റ് സോണായി ജില്ലാകളക്ടർ പ്രഖ്യാപിച്ചിട്ടുണ്ട്.

Jan oushadi muthuvatur

Comments are closed.