mehandi new

ജല സ്രോതസ്സുകളുടെ സംരക്ഷണത്തിൽ സർക്കാർ ജാഗ്രത പുലർത്തണം: എസ് വൈ എസ്

fairy tale

വട്ടേക്കാട്: കേരളത്തിൽ ചൂട് കനത്തു കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ജല സ്രോതസ്സുകൾ സംരക്ഷിക്കുന്ന വിഷയത്തിൽ സർക്കാർ ജാഗ്രത പുലർത്തണമെന്ന് എസ് വൈ എസ് തൃശൂർ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ജലമാണ് ജീവൻ എന്ന ശീർഷകത്തിൽ എസ് വൈ എസ് സംസ്ഥാന വ്യാപകമായി നടക്കുന്ന ജലസംരക്ഷണ കാമ്പയിൻ ജില്ലാ തല ഉദ്ഘാടനം പ്രസിഡന്റ് ഡോ അബ്ദുൽ റസാഖ് അസ്ഹരി നിർവ്വഹിച്ചു. വട്ടേക്കാട് നടന്ന ചടങ്ങിൽ ജില്ലാ ജനറൽ സെക്രട്ടറി ഷമീർ എറിയാട് അധ്യക്ഷത വഹിച്ചു.

planet fashion

കടപ്പുറം ഗ്രാമ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി.വി മൻസൂർ അലി കുടി വെള്ള പദ്ധതി ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ അബ്ദുൽ ഗഫൂർ, സയ്യിദ് ഹൈദ്രോസ് തങ്ങൾ, അഷ്റഫ് സഖാഫി, അൽത്താഫ് മുസ്‌ലിയാർ എന്നിവർ സംസാരിച്ചു. ശരീഫ് പാലപ്പിള്ളി സ്വാഗതവും ബദറുദ്ധീൻ മുനക്കക്കടവ് നന്ദിയും പറഞ്ഞു.

Macare 25 mar

Comments are closed.