mehandi banner desktop
Chavakkad online

മൂന്നാംകല്ല് – അഞ്ചങ്ങാടി റോഡ് റീ ടാർ ചെയ്യണം – വെൽഫയർ പാർട്ടി

Ft

കടപ്പുറം : മൂന്നാംകല്ല് – അഞ്ചങ്ങാടി റോഡ് റീ ടാർ ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കടപ്പുറം, ഒരുമനയൂർ പഞ്ചായത്ത്‌ സംയുക്ത കമ്മിറ്റിയുടെ നേതൃത്വത്തിൽ മാർച്ച്‌ നടത്തി.
വട്ടേക്കാട് സെന്ററിൽ നിന്നും ആരംഭിച്ച മാർച്ച്‌ മൂന്നാംകല്ല് സെന്ററിൽ സമാപിച്ചു.
തുടർന്ന് നടന്ന സമാപന യോഗം വെൽഫെയർ പാർട്ടി ഗുരുവായൂർ മണ്ഡലം പ്രസിഡന്റ്‌ സി. ആർ ഹനീഫ ഉദ്ഘടാനം ചെയ്തു.

Jan oushadi

കടപ്പുറം പഞ്ചായത്ത്‌ പ്രസിഡന്റ്‌ മുഹമ്മദ്‌ വട്ടേക്കാട്, സാലിഹ് തങ്ങൾ, മണ്ഡലം സെക്രട്ടറി ഫൈസൽ ഉസ്മാൻ, ഒരുമനയൂർ പഞ്ചായത്ത്‌ സെക്രട്ടറി ഷിഹാബ് കെ.വി എന്നിവർ സംസാരിച്ചു. മുഹമ്മദ്‌ സുഹൈൽ, അരവിന്ദൻ, മൊയ്‌ദീൻകുഞ്ഞി, സൈഫുദ്ധീൻ ഇ. എം എന്നിവർ മാർച്ചിന് നേതൃത്വം നൽകി.

Comments are closed.