കേരളത്തിൽ ജാതി സെൻസസ് നടത്തുവാൻ സർക്കാർ ആർജവം കാണിക്കണം : പ്രേമ ജി. പിഷാരടി

ചാവക്കാട് : കേരളത്തിൽ ജാതി സെൻസസ് നടത്തണമെന്നും എയ്ഡഡ് നിയമനം പി. എസ്. സിക്ക് വിടണമെന്നും സർക്കാർ സർവീസിൽ ആനുപാതിക പ്രാതിനിധ്യം നടപ്പിലാക്കണമെന്നും വെൽഫെയർ പാർട്ടി സംസ്ഥാന സെക്രട്ടറി പ്രേമ ജി. പിഷാരടി ആവശ്യപ്പെട്ടു. വെൽഫെയർ പാർട്ടി ഗുരുവായൂർ മണ്ഡലം പ്രസിഡന്റ് സി. ആർ. ഹനീഫ നയിച്ച പ്രക്ഷോഭജാഥയുടെ സമാപനത്തോടനുബന്ധിച്ച് ചാവക്കാട് നടന്ന സമാപസമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവർ. ഇന്നലെ തിരുവത്രയിൽ ജില്ലാ പ്രസിഡന്റ് എം കെ അസ്‌ലം ഉദ്ഘാടനം ചെയ്ത ജാഥ മണ്ഡലത്തിലെ വിവിധ യൂണിറ്റുകളുടെ സ്വീകരണങ്ങൾ ഏറ്റുവാങ്ങിക്കൊണ്ട് ഇന്ന് വൈകിട്ട് 5 മണിക്ക് ചാവക്കാട് ബസ്റ്റാന്റ് പരിസരത്ത് സമാപിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് കെ. എസ്. നവാസ് മുഖ്യ പ്രഭാഷണം നടത്തി. മണ്ഡലം വൈസ് പ്രസിഡന്റ് ഒ. കെ. റഹീം അധ്യക്ഷത വഹിച്ചു.

ഫൈസൽ ഉസ്മാൻ സ്വാഗതം പറഞ്ഞു, റഖീബ് തറയിൽ, പ്രവാസി വെൽഫെയർ തൃശൂർ ജില്ലാ പ്രസിഡന്റ് അക്ബർ പെലേംപാട്ട്, മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറി മുംതസ് കരീം, ഗുരുവായൂർ മുനിസിപ്പൽ പ്രസിഡന്റ് വി. എം. ഹുസൈൻ, ചാവക്കാട് മുനിസിപ്പൽ പ്രസിഡന്റ് റസാക്ക് ആലുംപടി തുടങ്ങിയവർ സംസാരിച്ചു.
ജനുവരി മൂന്നിന് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന സെക്രട്ടറിയേറ്റ് വളയൽ സമരത്തോടുകൂടിയാണ് ബഹുജന പ്രക്ഷോഭ ജാഥ സമാപിക്കുക

Comments are closed.