mehandi new

അവശ്യസാധനങ്ങളുടെ വിലവർധനവിൽ നടുവൊടിഞ്ഞിരിക്കുന്ന പൊതുജനത്തെ സർക്കാർ ഷോക്കടിപ്പിക്കുന്നു -വെൽഫെയർ പാർട്ടി

fairy tale

ഗുരുവായൂർ : അമിതമായി വൈദ്യുതി ചാർജ് വർധിപ്പിച്ചതിനെതിരെ വെൽഫെയർ പാർട്ടി ഗുരുവായൂർ മുനിസിപ്പൽ കമ്മിറ്റി പന്തം കൊളുത്തി പ്രകടനം നത്തി. തൈക്കാട് ജങ്ഷനിൽ നടന്ന പ്രകടനം, നഗരം ചുറ്റി കെ.എസ്.ഇ.ബി. സബ്സ്റ്റേഷന് മുന്നിൽ സമാപിച്ചു. വെൽഫെയർ പാർട്ടി മുനിസിപ്പൽ കമ്മിറ്റി പ്രസിഡണ്ട് ഹുസൈൻ വി.എം. ഉദ്ഘാടനം ചെയ്തു. അവശ്യസാധനങ്ങളുടെ വിലവർധനവിൽ നടുവൊടിഞ്ഞിരിക്കുന്ന പൊതുജനത്തെ വീണ്ടും ഷോക്കടിപ്പിക്കുകയാണ് കേരള സർക്കാരെന്ന് അദ്ദേഹം പറഞ്ഞു. കറന്റിന്റെ ഉപഭോഗം പരമാവധി കുറക്കാനുള്ള വൈദ്യുത ഉപകരണങ്ങൾ മാത്രം ഉപയോഗിച്ചിട്ടും അതിന്റെ ഗുണഫലം ലഭിക്കാത്ത അവസ്ഥയാണ്. 

ലത്തീഫ് തൈക്കാട്, ജഫീർ ഇരിങ്ങപ്രം, ഷമീർ തൈക്കാട് എന്നിവർ സംസാരിച്ചു. ആർ.വി. റിയാസ് പ്രകടനത്തിന് നേതൃത്വം നല്കി.

Ma care dec ad

Comments are closed.