mehandi new

വില്ലേജ് ഓഫീസുകളിലെ ഒഴിവുകൾ അടിയന്തിരമായി നികത്താൻ സർക്കാർ തയ്യാറാകണം : മുസ്‌ലിം ലീഗ്

fairy tale

ചാവക്കാട്: വില്ലേജ് ഓഫീസുകളിൽ ഒഴിഞ്ഞു കിടക്കുന്ന തസ്തികകളിലേക്ക് അടിയന്തിരമായി ജീവനക്കാരെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് മുസ്‌ലിം ലീഗ് ചാവക്കാട് മുൻസിപ്പൽ കമ്മിറ്റി മണത്തല വില്ലേജ് ഓഫീസിലേക്ക് മാർച്ച്‌ സംഘടിപ്പിച്ചു. തുടർന്ന് നടന്ന പൊതുയോഗം മുസ്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് സി എച്ച് റഷീദ് ഉദ്ഘാടനം ചെയ്തു. 

നാട്ടുകാർ നിത്യവും സർട്ടിഫിക്കറ്റുകൾക്കായി വന്ന് വെറും കയ്യോടെ തിരിച്ചുപോകുന്ന അവസ്ഥയാണ് എല്ലായിടത്തും അനുഭവപ്പെടുന്നത്.  പാവപ്പെട്ടവർ പെൻഷൻ ലഭിക്കാൻ വേണ്ടിയുള്ള സർട്ടിഫിക്കേറ്റുകളും എസ് എസ് എൽ സി, പ്ലസ്ടു, മറ്റു ഉയർന്ന കോഴ്സുകളിലേക്കുമുള്ള  ഉപരിപഠനം നടത്തുന്നതിന് വേണ്ടി ലഭിക്കേണ്ട സർട്ടിഫിക്കറ്റുകളും കിട്ടാതെ വിദ്യാർഥികളും രക്ഷിതാക്കളും നെട്ടോട്ടത്തിലാണ് ലോൺ സംബന്ധമായ രേഖകൾക്കും ഒരു മാസത്തിലധികം കാത്തിരിക്കേണ്ട അവസ്ഥയാണുള്ളത്. ചാവക്കാട് താലൂക്ക് ഓഫീ സിനോട് ചേർന്ന് പ്രവർത്തിക്കുന്ന തഹസിൽ ദാറുടെ മൂക്കിനുതാഴെ സ്ഥിതി ചെയ്യുന്ന മണത്തല വില്ലേജ് ഓഫീസിന്റെ ഗതി ഇതാണെങ്കിൽ മറ്റു വില്ലേജ് ഓഫീസുകളുടെ സ്ഥിതിയെക്കുറിച്ച് പറയേണ്ടതില്ലെന്നും സി എച്ച് റഷീദ് പറഞ്ഞു.  ജനങ്ങളുടെ നികുതി പണം ഉപയോഗിച്ച് ശമ്പളം പറ്റുന്ന ജീവനക്കാരെ ഭരിക്കുന്നവരെ തൃപ്തി പെടുത്താൻ അവരുടെ ഇഷ്ട യൂണിയന്റെ പ്രവർത്തനം നടത്തുന്നതിന് വേണ്ടി വിട്ടയക്കുന്ന മേലുദ്യോഗസ്ഥന്മാർ ജനങ്ങളുടെ ദുരിതം കാണാതെ പോകുന്നത് കുറ്റകരമായ അനാസ്ഥയാണന്നും റഷീദ് പറഞ്ഞു.

മുസ്‌ലിം ലീഗ് മുനിസിപ്പൽ പ്രസിഡന്റ് ഫൈസൽ കാനാമ്പുള്ളി അധ്യക്ഷ വഹിച്ചു.     മുസ്‌ലിം ലീഗ് നിയോജക മണ്ഡലം ജനറൽ സെക്രട്ടറി പി വി ഉമ്മർ കുഞ്ഞി മുഖ്യപ്രഭാഷണം നടത്തി. മുനിസിപ്പൽ ജനറൽ സെക്രട്ടറി പിഎം അനസ്, യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി എ വി ഷജീർ, കെ എം റിയാസ്, അബ്‌ദുൾ സത്താർ, കുഞ്ഞീൻ ഹാജി, ഹനീഫ് ചാവക്കാട്, എ വി അഷ്‌റഫ്‌, എൻ കെ റഹീം ,എം എസ് മുസ്തഫ, എൻ ടി അഷ്‌റഫ്‌, ഇക്ബാൽ കാളിയകത്ത്, പി അഷ്‌റഫ്‌, ഹാഷിം മാലിക്ക്, കെ കെ ഷാഫി, സമ്പാഹ്‌ താഴത്ത്, സ്വാലിഹ് എം എസ്, മജീദ് താഴത്ത്, എ വി അബ്ദുള്ള,വി അലി, പി മജീദ്, പി ഹാഷിം എന്നിവർ മാർച്ചിന് നേതൃത്വം നൽകി.

planet fashion

Comments are closed.