mehandi new

ഭൂമിയും കിടപ്പാടവുമുള്ള മത്സ്യത്തൊഴിലാളികളെ ചേരിനിവാസികളാക്കുന്ന സര്‍ക്കാർ തന്ത്രം തകര്‍ക്കണം – മാഗ്ലിന്‍ ഫിലോമിന

fairy tale

കടപ്പുറം : ഭൂമിയും കിടപ്പാടവുമുള്ള മത്സ്യത്തൊഴിലാളികളെ ഫ്ലാറ്റിന്റെ പേരിൽ ചേരിവത്ക്കരിച്ച്  ചേരിനിവാസികളാക്കുന്ന സര്‍ക്കാരിന്റെ തന്ത്രം തകര്‍ക്കണമെന്ന് തീരദേശ വനിത ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് മാഗ്ലിന്‍ ഫിലോമിന പറഞ്ഞു. കടലേറ്റം നിത്യദുരിതത്തിലാക്കിയ കടപ്പുറം പഞ്ചായത്തിന്റെ തീരസംരക്ഷണത്തിന് ശാശ്വതപരിഹാരം കാണണമെന്നും പഞ്ചായത്തിന്റെ കടലോരമേഖലയെ കോസ്റ്റല്‍ ഹോട്ട്‌സ്‌പോട്ടില്‍ ഉള്‍പ്പെടുത്തണമെന്നും ആവശ്യപ്പെട്ട് കടപ്പുറം പഞ്ചായത്ത് ഭരണസമിതി സംഘടിപ്പിച്ച ജനകീയ സമരസദസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ. കടലേറ്റം മൂലം ഭൂമിയും വീടും  നഷ്ടപ്പെടുന്നവർക്ക് നഷ്ടപരിഹാരം നൽകണം. കടപ്പുറം അഞ്ചങ്ങാടിവളവില്‍ നടത്തിയ സമരത്തിൽ പഞ്ചായത്ത് പ്രസിഡന്റ് സാലിഹ ഷൗക്കത്ത് അധ്യക്ഷത വഹിച്ചു.

planet fashion

ചെല്ലാനം സമരനായകന്‍  വി. ടി. സെബാസ്റ്റ്യന്‍ മുഖ്യപ്രഭാഷണം നടത്തി. മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് സി. എച്ച്. റഷീദ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. അഷിത, ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. വി. എം. മുഹമ്മദ് ഗസ്സാലി, കടപ്പുറം പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി  ചെയര്‍മാന്‍മാര്‍, പഞ്ചായത്ത് അംഗങ്ങള്‍, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങള്‍, പഞ്ചായത്ത് മുന്‍ പ്രസിഡന്റുമാര്‍, മുന്‍ ജനപ്രതിനിധികള്‍, സാമൂഹിക സാംസ്‌കാരിക പരിസ്ഥിതി പ്രവര്‍ത്തകര്‍, ക്ലബ്ബ് പ്രതിനിധികള്‍, മറ്റ്  സന്നദ്ധ സംഘടന പ്രതിനിധികള്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. വൈകീട്ട് നാലിന് ആരംഭിച്ച സമരം രാത്രി 10 വരെ നീണ്ടു.

ഫോട്ടോ : കടപ്പുറം പഞ്ചായത്ത് ഭരണസമിതി അഞ്ചങ്ങാടിവളവില്‍ നടത്തിയ ജനകീയ സമരസദസ് മാഗ്ലിന്‍ ഫിലോമിന ഉദ്ഘാടനം ചെയ്യുന്നു

Jan oushadi muthuvatur

Comments are closed.