mehandi new

പരിസ്ഥിതി ദിനം-പുത്തൻകടപ്പുറം ഗവ: ഫിഷറീസ് യുപി സ്കൂളിൽ ഹരിത അസംബ്ലി നടന്നു

fairy tale

തിരുവത്ര: പുത്തൻകടപ്പുറം ഗവ: ഫിഷറീസ് യുപി സ്കൂൾ പരിസ്ഥിതി ക്ലബ്ബ്  അംഗങ്ങളുടെ നേതൃ ത്തിൽ പ്രത്യേക ഹരിത അസംബ്ലി നടന്നു. കവിയും സ്കൂൾ പൂർവ വിദ്യാർത്ഥിയുമായ ശക്തിധരൻ കൊല്ലാമ്പി വൃക്ഷതൈ നട്ടുകൊണ്ട് ഒരു മാസത്തെ പരിസ്ഥിതി ദിനചാരണത്തിന് തുടക്കം കുറിച്ചു .ഈ വർഷത്തെ പരിസര ദിന മുദ്രാവാക്യംമായ “നമ്മുടെ ഭൂമി, നമ്മുടെ ഭാവി – നമ്മൾ പുനഃസ്ഥാപനത്തിനുള്ള തലമുറ (Our Land Our Future. We are Generation Restroration)” എന്ന വിഷയത്തെ കുറിച്ച് എം കെ അബ്ദുൽ സലീം  പ്രസംഗിച്ചു. ഹെഡ്മിസ്ട്രെസ് പികെ റംല പരിസ്ഥിതിദിന സന്ദേശം നൽകി.  ഹരിത കർമ സേനയുമായി സഹകരിച്ചു ഉപയോഗ ശൂന്യമായ പേനകൾ ശേഖരിച്ച് സ്കൂളിൽ സ്ഥാപിച്ചിട്ടുള്ള ബോക്സിൽ നിക്ഷേപിക്കുന്ന പദ്ധതിക്കും ഇന്ന് തുടക്കമായി. 

തുടർ ദിവസങ്ങളിൽ വിദ്യാർത്ഥികൾക്ക് ഫലവൃക്ഷ തൈകൾ നടുക സംരക്ഷിക്കുക, “പ്ലാസ്റ്റിക് വിമുക്ത കേരളം “പ്രബന്ധം മത്സരം ), പോസ്റ്റർ രചന, ഷോർട്ട് വീഡിയോ/റീൽസ് നിർമ്മാണം,പരിസ്ഥിതിദിന ക്വിസ് പരിപാടികളും പ്രഖ്യാപിച്ചു. സീനിയർ അദ്ധ്യാപകരായ ജാസ്മിൻ എംകെ, , ലിൻസി, പ്രിയ, എ ബി രോഹിണി എന്നിവർ നേതൃത്വം നൽകി. വിദ്യാർഥി പ്രിതിനിധി ഉമ്മുൽ ഹയ സ്വാഗതവും ഹരിത ക്ലബ്ബ് സെക്രട്ടറി പി ആർ റജില നന്ദിയും പറഞ്ഞു.

planet fashion

Comments are closed.