mehandi new

നാളെ ഗുരുവായൂർ ഏകാദശി; ചാവക്കാട് താലൂക്കിലെ എല്ലാ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി

fairy tale

ഗുരുവായൂര്‍ : ഏകാദശിയോടനുബന്ധിച്ച് ചാവക്കാട് താലൂക്കിൽ നാളെ ഏകാദശി ആഘോഷിക്കുന്ന ഡിസംബർ 11 ബുധനാഴ്ച ചാവക്കാട് താലൂക്ക് പരിധിയിലെ എല്ലാ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പ്രാദേശിക അവധി പ്രഖ്യാപിച്ച് തൃശൂര്‍ ജില്ലാ കളക്ടര്‍. മുൻ നിശ്ചയ പ്രകാരമുള്ള പൊതു പരീക്ഷകൾക്കും കേന്ദ്ര- സംസ്ഥാന അർദ്ധ സർക്കാർ സ്ഥാപനങ്ങളിലേക്ക് നിയമനത്തിനായി നടത്തുന്ന പരീക്ഷകൾക്കും ഉത്തരവ് ബാധകമല്ല.

planet fashion

ഗുരുവായൂർ ഏകാദശിയും ഗീതാ ദിനവുമായ നാളെ രാവിലെ 7 മുതൽ ക്ഷേത്രം ആദ്ധ്യാത്മിക ഹാളിൽ സമ്പൂർണ്ണ ശ്രീമദ് ഗീതാപാരായണം നടക്കും. ഭക്തർക്ക് ദർശനത്തിന് പ്രഥമ പരിഗണന നൽകും. രാവിലെ 6 മണി മുതൽ 2 വരെ വി.ഐ.പി സ്പെഷ്യൽ ദർശനം അനുവദിക്കില്ല. കൂടാതെ പ്രദക്ഷിണം, അടി പ്രദക്ഷിണം, ശയനപ്രദക്ഷിണം, ചോറൂൺ കഴിഞ്ഞ കുട്ടികൾക്കുള്ള പ്രത്യേക ദർശനം എന്നിവ ഉണ്ടാകില്ല. പ്രാദേശികം, സീനിയർ സിറ്റിസൺ എന്നിവർക്കുള്ള വരി രാവിലെ അഞ്ചിന് അവസാനിപ്പിക്കും. വിശേഷാൽ വാദ്യമേളം അരങ്ങേറും.ഏകാദശി വിഭവങ്ങളോടുകൂടിയ പ്രസാദ ഊട്ട് രാവിലെ 9 മുതൽ തുടങ്ങും. ക്ഷേത്രം അന്ന ലക്ഷ്മി ഹാൾ, അതിനോട് ചേർന്നുള്ള പന്തൽ, ശ്രീഗുരുവായൂരപ്പൻ ആഡിറ്റോറിയം എന്നിവിടങ്ങളിലാണ് പ്രസാദ ഊട്ട്. ദ്വാദശി ദിവസം രാവിലെ 8 വരെ മാത്രമേ ദർശനസൗകര്യം ഉണ്ടാകു. അന്നലക്ഷ്മി ഹാളിനോട് ചേർന്നുള്ള പന്തലിൽ ദ്വാദശി ഊട്ടും ഉണ്ടാകും.ഏകാദശി ദിവസം രാത്രി 12 മുതൽ ക്ഷേത്രം നട രാവിലെ അടക്കുന്നത് വരെ ദ്വാദശി പണം സമർപ്പിക്കാം.

അന്താരാഷ്ട്ര നിലവാരത്തിലുള്ള സുഗന്ധദ്രവ്യങ്ങൾ കുറഞ്ഞ വിലയിൽ ലഭിക്കാൻ ഇപ്പൊൾ തന്നെ ബന്ധപ്പെടുക. ഓർഡർ നിങ്ങൾക്ക് വാട്സാപ്പിലോ 91 799 4987 599 അല്ലെങ്കിൽ ഈ വെബ്സൈറ്റ് ലിങ്കിലോ ചെയ്യാവുന്നതാണ് www.leparfum.in/leonara/shop/

Comments are closed.