mehandi new

ഗുരുവായൂർ നഗരസഭാ കേരളോത്സവം നവംബര്‍ 11 മുതല്‍ 20 വരെ

fairy tale

planet fashion

ഗുരുവായൂര്‍ : നഗരസഭ കേരളോത്സവം നവംബര്‍ 11 മുതല്‍ 20 വരെയുളള തീയ്യതികളില്‍ സംഘടിപ്പിക്കും. നഗരസഭാ കെ ദാമോദരന്‍ ഹാളില്‍ ചേര്‍ന്ന സംഘാടക സമിതി യോഗത്തിലാണ് തീരുമാനം. നവംബര്‍ 11 ന് വൈകീട്ട് 5 മണിക്ക് പൂക്കോട് സാസ്ക്കാരിക നിലയത്തില്‍ വെച്ച് നടത്തപ്പെടുന്ന വോളിബോള്‍ മത്സരത്തോടെ കേരളോത്സവത്തിന്‍റെ നഗരസഭാ തല മത്സരങ്ങള്‍ ആരംഭിക്കുന്നതാണ്. കേരളോത്സവത്തില്‍ പങ്കെടുക്കുന്നതിനായുളള അപേക്ഷ ഫോമുകള്‍ നവംബര്‍ 5 മുതല്‍ നഗരസഭാ ആരോഗ്യവിഭാഗത്തില്‍ നിന്നും ലഭ്യമാകുന്നതാണ്.

കായിക മത്സരങ്ങള്‍ക്കായുളള പൂരിപ്പിച്ച ഫോമുകള്‍ നവംബര്‍ 8 നും, കലാ മത്സരങ്ങള്‍ക്കായുളളവ നവംബര്‍ 10 നും വൈകീട്ട് 4 മണിക്കു മുമ്പായി നഗരസഭാ ഓഫീസില്‍ സമര്‍പ്പിക്കേണ്ടതാണ്. അവധി ദിവസങ്ങളില്‍ ഉള്‍പ്പടെ ഫോമുകള്‍ സ്വീകരിക്കാവുന്നതും സമര്‍പ്പിക്കാവുന്നതുമാണ്. കലാ മത്സരങ്ങള്‍ നഗരസഭ സെക്യൂലര്‍ ഹാളിലും, നാടക മത്സരങ്ങള്‍ ടൗണ്‍ഹാളില്‍ വെച്ചും, ഫുട്ബോള്‍ മത്സരങ്ങള്‍ ചാവക്കാട് ഹയര്‍സെക്കണ്ടറി സ്ക്കൂള്‍ ഗ്രൗണ്ടിലും, ക്രിക്കറ്റ് മത്സരങ്ങള്‍ ശ്രീകൃഷ്ണ ഹയര്‍സെക്കണ്ടറി ഹൈസ്ക്കൂള്‍ ഗ്രൗണ്ടിലും വെച്ച് നടത്തും . സംഘാടക സമിതി യോഗത്തില്‍ നഗരസഭ വൈസ് ചെയര്‍പേഴ്സണ്‍ അനീഷ്മ ഷനോജ്, സ്ഥിരം സമിതി അദ്ധ്യക്ഷന്‍മാരായ ഷൈലജ സുധന്‍, എ എസ് മനോജ്, ബിന്ദു അജിത്കുമാര്‍, എ സായിനാഥന്‍, കെ.പി.ഉദയൻ എന്നിവർ സംസാരിച്ചു.

Jan oushadi muthuvatur

Comments are closed.