
ഗുരുവായൂർ : തൃശൂർ അക്വാറ്റിക് കോംപ്ലക്സ് ഗ്രൗണ്ടിൽ നടന്ന 47 മത് തൃശൂർ ജില്ലാ സബ് ജൂനിയർ ഖോ ഖോ ചാമ്പ്യൻഷിപ്പിൽ ഗുരുവായൂർ ദേവസ്വം ഇംഗ്ലീഷ് മീഡിയം സ്കൂളിന് കിരീടം. ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും വിഭാഗത്തിൽ ഗുരുവായൂർ ദേവസ്വം ഇംഗ്ലീഷ് മീഡിയം സ്കൂൾ ഒന്നാം സ്ഥാനം നേടി. ജില്ലയിലെ വിവിധ മേഖലകളിൽ നിന്നായി പതിനഞ്ചോളം ടീമുകൾ മത്സര രംഗത്തുണ്ടായിരുന്നു.

Comments are closed.