ശ്രദ്ദേയമായി ഗുരുവായൂർ സൗഹൃദം ഓണസംഗമം

ഗുരുവായൂർ : വനിതാ കൂട്ടായ്മയായ സൌഹൃദം അയൽക്കൂട്ടം സംഘടിപ്പിച്ച ഓണസംഗമം ശ്രദ്ദേയമായി. മാണിക്കത്തുപടി വഞ്ചിപ്പാലം പരിസരത്ത് സംഘടിപ്പിച്ച ഓണസംഗമത്തിൽ വ്യത്യസ്ഥമായ ഓണക്കളികളും മത്സരങ്ങളും അരങ്ങേറി. ഫാമിലി കൌൺസിലറും മുതുവട്ടൂർ മഹല്ല് ഖാദിയുമായ സുലൈമാൻ അസ്ഹരി ഉദ്ഘാടനം ചെയ്തു.

ഷമീല ഹുസൈൻ, സജിനി, നാദിറ ജവഹർ തുടങ്ങിയവർ സംസാരിച്ചു. മത്സര വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. എസ്.എസ്. എൽ.സിക്ക് മുഴുവൻ എപ്ലസും നേടിയ നേഹ ജവഹറിനെ സംഗമത്തിൽ ആദരിച്ചു.
നിങ്ങളുടെ കുട്ടിയുടെ അഡ്മിഷൻ ഉടൻ തന്നെ ഉറപ്പാക്കാൻ click here For more details call or WhatsApp – +919745223340 +919946054450

Comments are closed.