
ഗുരുവായൂർ : ഷാഫി പറമ്പിൽ എംപിക്കു നേരെ പേരാമ്പ്രയിലെ പോലീസ് നടത്തിയ അതിക്രമത്തിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ്സ് ഗുരുവായൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധപ്രകടനം നടത്തി. യൂത്ത് കോൺഗ്രസ്സ് ഗുരുവായൂർ മണ്ഡലം പ്രസിഡന്റ് കെ.കെ. രഞ്ജിത്ത് അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി സി. എസ് സൂരജ് ഉദ്ഘാടനം ചെയ്തു.

ജില്ലാ സെക്രട്ടറി റിഷി ലാസർ, നിയോജകമണ്ഡലം സെക്രെട്ടറി വി.എസ്. നവനീത്, കെ.ബി. സുബീഷ്, പ്രതീഷ് ഓടാട്ട്, മിഥുൻ പൂക്കൈതക്കൽ, സ്റ്റാൻജോ സ്റ്റാൻലി, മനീഷ് നീലിമന, ഡിപിൻ ചാമുണ്ടേശ്വരി എന്നിവർ സംസാരിച്ചു. രാകേഷ്, സമീർ, അക്ഷയ്, മുരളീധരൻ, അൻസാർ, യദുകൃഷ്ണൻ, അതുൽ ദാസ് എന്നിവർ പ്രതിഷേധ പ്രകടനത്തിന് നേതൃത്വം നൽകി.

Comments are closed.