mehandi new

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഇന്റർ കോളേജ് വുഷു ചാമ്പ്യൻഷിപ് മത്സരത്തിൽ സ്വർണ്ണം നേടി ഹമീം

fairy tale

planet fashion

ചാവക്കാട് : കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഇന്റർ കോളേജ് വുഷു ചാമ്പ്യൻഷിപ് മത്സരത്തിൽ സ്വർണ്ണം നേടി തൃശൂർ ശ്രീ സി അച്യുതമേനോൻ ഗവ കോളേജ് വിദ്യാർത്ഥി ഹമീം (21)
56 കിലോ കാറ്റഗറിയിൽ നടന്ന മത്സരത്തിൽ എതിരാളിയെ ഇടിച്ചു വീഴ്ത്തി തകർപ്പൻ നോക്ക്ഔട്ട് വിജയം നേടി ഹമീം കോളേജിന്റെ അഭിമാനമായി.

ചാവക്കാട് ബ്ലാങ്ങാട് സ്വദേശിയും തൃശൂർ കാളത്തോട് നിവാസിയുമായ പി എ കുഞ്ഞുമുഹമ്മദിന്റെയും സൈനബയുടെയും മകനാണ് രണ്ടാം വർഷ ബിബിഎ വിദ്യാർത്ഥിയാണ് ഹമീം.

അഖിലേന്ത്യാ ഇന്റർ യൂണിവേഴ്സിറ്റി വുഷു ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന കാലിക്കറ്റ് യൂണിവേഴ്‌സിറ്റി വുഷു ടീമിൽ ഹമീമും ഇടം നേടി.
പതിനാറാം വയസ്സിൽ അയോദ്ധന കല അഭ്യസിക്കാൻ തുടങ്ങിയ ഹമീമിന്റെ ഗുരു ജ്യേഷ്ട സഹോദരനും എം എം എ (മിക്സ്ഡ് മാർഷ്യൽ ആർട്സ് ) അധ്യാപകനുമായ ഹലീമാണ്.

Macare 25 mar

Comments are closed.