mehandi new

ഹനീഫ വധം : ഫസലുവിന്റെ ജാമ്യം റദ്ദാക്കി

fairy tale
കൊപ്പാറ വീട്ടില്‍ ഫസലുധീന്‍
കൊപ്പാറ വീട്ടില്‍ ഫസലുധീന്‍
planet fashion

ചാവക്കാട് : തിരുവത്രയിലെ കോണ്ഗ്രസ് പ്രവര്‍ത്തകന്‍ എ സി ഹനീഫയെ കൊലപ്പെടുത്തിയ കേസിലുള്‍പെട്ട ഫസലു എന്ന മണത്തല കൊപ്പാറ വീട്ടില്‍ ഫസലുധീന്റെ ജാമ്യം ജില്ലാ സെഷന്‍സ് കോടതി ജഡ്ജി പി നന്ദന കൃഷ്ണന്‍ റദ്ദാക്കി. ഹനീഫയുടെ ഭാര്യ ഷഫ്ന, അഡ്വ ജയ്സണ്‍ ടി പോള്‍ മുഖേന നല്‍കിയ ഹരജിയിലാണ്, നേരത്തെ സെഷന്‍സ് കോടതി അനുവദിച്ച ജാമ്യം അതേ കോടതി റദ്ദാക്കിയത്.
ജാമ്യത്തിലിറങ്ങിയ ഫസലു ഫെബ്രുവരി 23ന് ഹനീഫയുടെ പിതൃസഹോദരന്‍ എ സി കോയയെ ഭീഷണിപ്പെടുത്തിയതിന് ചാവക്കാട് പോലീസ് കേസെടുത്തിരുന്നു. താന്‍ ഇവിടെത്തന്നെയുണ്ടെന്നും കുടുംബത്തില്‍ ഒരാളെ ഇല്ലാതാക്കിയത് പോലെ തന്നോട് കളിച്ചാല്‍ മറ്റുള്ളവര്‍ക്കും അതേ ഗതി വരുമെന്നും ഭീഷണിപ്പെടുത്തിയെന്നായിരുന്നു പരാതി. ഇക്കാര്യം കാണിച്ചാണ് ഷഫ്ന പരാതി നല്‍കിയത്. കോയയെ ഭീഷണിപ്പെടുത്തുമ്പോള്‍ കൂടെയുണ്ടായിരുന്ന ഹനീഫ വധക്കേസില്‍ ഉള്‍പ്പെട്ട മറ്റുള്ളവരുടെ ജാമ്യം റദ്ദാക്കാന്‍ ഹൈക്കോടതിയെ സമീപിക്കാനാണ് ഹനീഫയുടെ കുടുംബത്തിന്റെ തീരുമാനം. ഫസലുവിനു രാഷ്ട്രീയ സംരക്ഷണം ലഭിക്കുന്നുണ്ടെന്ന് ഹനീഫയുടെ ബന്ധു സറൂഖ് ആരോപിച്ചു.

Unani banner ad

Comments are closed.