mehandi new

ഹനൂന ഷെറിൻ ഗസലിലെ ഭാവ സ്വര മാധുരി

fairy tale

planet fashion

ചാവക്കാട് : ഹനൂന ഷെറീൻ ഭാവ സ്വരമാധുര്യം കൊണ്ട് ഉറുദു ഗസൽ ആലാപനത്തിൽ ശ്രദ്ദേയമാകുന്നു. തിരുവത്ര പെരുംപുള്ളി മുസ്തഫ മുഫിദ ദമ്പതികളുടെ മകളായ ഈ പതിമൂന്നുകാരിയുടെ ആലാപനം സോഷ്യൽ മീഡിയകളിൽ ശ്രദ്ദിക്കപ്പെടുന്നു. ചാവക്കാട് ഉപജില്ലാ സ്കൂൾ കലോത്സവത്തിൽ ഹൈസ്‌കൂൾ വിഭാഗം ഗസൽ ആലാപനത്തിൽ എ ഗ്രേഡോടെ രണ്ടാം സ്ഥാനം നേടിയ ഈ കൊച്ചു കലാകാരി മണത്തല ഗവ ഹയർസെക്കണ്ടറി സ്കൂൾ എട്ടാം ക്ലാസ് വിദ്യാർത്ഥിയാണ്.

കഴിഞ്ഞ രണ്ടു വർഷമായി ഓൺലൈൻ ആയി സംഗീതം അഭ്യസിച്ചു വെങ്കിലും സംഗീതം എന്താണെന്ന് അറിഞ്ഞത് ചാവക്കാട് താൻസൻ സംഗീത വിദ്യാലയത്തിൽ പോയിത്തുടങ്ങിയത് മുതലാണെന്ന് ഹനൂന പറയുന്നു. രണ്ടു മാസം മുൻപാണ് താൻസനിലെ ജയരാജൻ മാഷിന് കീഴിൽ ശാസ്ത്രീയ സംഗീത പഠനം തുടങ്ങിയത്.

വോ ജോ ഹം മെയ്ൻ തും മെയ്ൻ.. എന്ന് തുടങ്ങുന്ന മോമിൻ ഖാന്റെ പ്രശസ്തമായ വരികൾ ജോഗ് രാഗത്തിൽ ചിട്ടപ്പെടുത്തിയ ഈണത്തിൽ മനോഹരമായി ആലപിച്ച് ഹനൂന കലോത്സവ വേദിയിൽ പ്രത്യേക പ്രശംസക്ക് പാത്രമായി.

ഓട്ടോറിക്ഷ ഡ്രൈവറായ പിതാവ് മുസ്തഫയും നല്ലൊരു ഗായകനാണ്. കല്യാണം പോലെയുള്ള വിശേഷ ദിവസങ്ങളിൽ പാടാൻ പോവാറുണ്ടെന്നു മുസ്തഫ പറഞ്ഞു. അകലാട് എം ഐ സി സ്കൂളിൽ അധ്യാപികയായിരുന്ന മാതാവ് മുഫിദ യും പാട്ടുകാരിയാണ്. സ്കൂളിലെ കലാപരിപാടികളിൽ അധ്യാപകരോടൊപ്പം മത്സരങ്ങളിൽ പങ്കെടുക്കാറുണ്ട്.
ഹനൂനയുടെ കലോത്സവത്തിലെ പ്രകടനം കണ്ട് കൂടുതൽ പേർ വിളിച്ച് ആശംസകൾ നേരുന്നുണ്ടെന്നും ജീവിതത്തിലെ ഏറ്റവും സന്തോഷമുള്ള നിമിഷങ്ങളിലൂടെയാണ് കടന്നു പോകുന്നതെന്നും മുസ്തഫ പറഞ്ഞു. സംഗീതത്തിൽ കൂടുതൽ ശ്രദ്ധ നൽകണമെന്ന് പ്രോത്സാഹിപ്പിച്ച് സ്കൂളിലെ അധ്യാപകരും ഹനൂനയോടൊപ്പമുണ്ട്.

ഫോട്ടോ : ഹനൂനയും കുടുംബവും

Jan oushadi muthuvatur

Comments are closed.