mehandi new

ഹരിത കർമ്മസേനക്ക് യൂസർ ഫീ നൽകാത്തവരിൽ നിന്നും കുടിശ്ശിക കണക്കാക്കി ഈടാക്കും

fairy tale

ചാവക്കാട് : ഹരിത കർമ്മസേനക്ക് യൂസർ ഫീ നൽകാത്തവരിൽ നിന്നും, കുടിശ്ശിക വരുത്തിയവരിൽ നിന്നും പ്രസ്തുത തുക വസ്തു നികുതി കുടിശ്ശികയാക്കി കണക്കാക്കി ഈടാക്കുവാൻ തീരുമാനിച്ചു. ചെയർപേഴ്സൺ ഷീജ പ്രശാന്തിന്റെ അധ്യക്ഷതയിൽ ഇന്ന് ചേർന്ന ചാവക്കാട് നഗരസഭ കൗൺസിൽ യോഗത്തിലാണ് തീരുമാനം.
യുസർ ഫീ അടക്കാത്തവർ ആറുമാസത്തെ കുടിശിക അടക്കേണ്ടി വരും. കഴിഞ്ഞ ഏപ്രിൽ മാസം മുതലാണ് ഈ നിയമം പ്രാബല്യത്തിൽ വന്നിട്ടുള്ളത്.

planet fashion

മറ്റു തീരുമാനങ്ങൾ

നഗരസഭയുടെ 2023-24 വർഷത്തെ ബജറ്റ് പ്രൊപ്പോസലിൽ ഉൾപ്പെട്ട മുനിസിപ്പൽ ഓഫീസ് നിർമ്മാണം, ടൌൺ ഹാൾ നിർമ്മാണം എന്നീ പ്രവർത്തികൾ ആക്രെഡിറ്റഡ് ഏജൻസികൾ മുഖേന നടപ്പാക്കുന്നതിന് തീരുമാനിച്ചു.

അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതിയുടെ 2022-23 സാമ്പത്തിക വർഷത്തെ സോഷ്യൽ ഓഡിറ്റ് പൂർത്തീകരിച്ച റിപ്പോർട്ട്‌ കൌൺസിൽ അംഗീകരിച്ചു.

ഗുരുവായൂർ എം.എൽ.എ എൻ. കെ അക്ബറിന്റെ എം.എൽ.എ എസ്.ഡി. എഫ് 2023-24 ൽ ഉൾപ്പെടുത്തി പുത്തൻകടപ്പുറം ജുമാ മസ്ജിദ് & എച്ച്‌.ഐ.എൽ.പി സ്കൂൾ പരിസരത്ത് മിനി മാസ്റ്റ് ലൈറ്റ് സ്ഥാപിക്കുന്ന പ്രവർത്തി ആക്രെഡിറ്റഡ് ഏജൻസികൾ മുഖാന്തിരം നടപ്പിലാക്കുന്നതിന് തീരുമാനിച്ചു.

അന്താരാഷ്ട്ര നിലവാരത്തിലുള്ള സുഗന്ധദ്രവ്യങ്ങൾ കുറഞ്ഞ വിലയിൽ ലഭിക്കാൻ ഇപ്പൊൾ തന്നെ ബന്ധപ്പെടുക. ഓർഡർ നിങ്ങൾക്ക് വാട്സാപ്പിലോ
https://wa.me/917994987599?text=Hi
അല്ലെങ്കിൽ ഈ വെബ്സൈറ്റ് ലിങ്കിലോ ചെയ്യാവുന്നതാണ്
www.leparfum.in/leonara/shop/

Ma care dec ad

Comments are closed.